അഞ്ചാം റാങ്കുകാരാനായ റഷ്യന്‍ താരം മെദ്വദേവിനെ പരാജയപ്പെടുത്തിയ ശേഷം കോര്‍ട്ടില്‍ ആകാശം നോക്കി കിടന്ന നദാല്‍ കിരീട നേട്ടത്തില്‍ പൊട്ടിക്കരഞ്ഞു.
യുഎസ് ഓപ്പണില്‍ ഡാനിയല്‍ മെദ്വദേവിനെ പരാജയപ്പെടുത്തി കിരീടം നേടി റഫേല്‍ നദാല്‍ (7-6, 6-3, 5-7, 4-6, 6-4). അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു 19ാം ഗ്രാന്‍ഡ് സ്ലാം റഫേല്‍ സ്വന്തമാക്കിയത്. അഞ്ചാം റാങ്കുകാരാനായ റഷ്യന്‍ താരം മെദ്വദേവിനെ പരാജയപ്പെടുത്തിയ ശേഷം കോര്‍ട്ടില്‍ ആകാശം നോക്കി കിടന്ന നദാല്‍ കിരീട നേട്ടത്തില്‍ പൊട്ടിക്കരഞ്ഞു.
കിരീടം നേട്ടം അനൗണ്‍സ് ചെയ്തപ്പോള്‍ കോര്‍ട്ടിലെ ബഞ്ചില്‍ ഇരുന്നു പൊട്ടിക്കരയുകയായിരുന്നു നദാല്‍. കിരീടം ഏറ്റുവാങ്ങി, നദാല്‍ പറഞ്ഞത്, ‘എന്റെ ടെന്നീസ് കരിയറിലെ ഏറ്റവും വികാരനിര്‍ഭരമായ രാത്രിയാണിന്ന്. ഞരമ്പുകള്‍ വലിഞ്ഞുമുറുക്കിയിരിക്കുകയായിരുന്നു. ഇതൊരു ഉന്മാദം നിറഞ്ഞ മത്സരമായിരുന്നു.’ എന്നാണ്. മുപ്പത്തിമൂന്നുകാരനായ നദാല്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ്.
ഫൈനലിലെ ആവേശകരമായ പോരാട്ടത്തിന് എതിരാളിയെ ആഭിനന്ദിക്കുകയും ചെയ്തു നദാല്‍. ഈ പോരാട്ടം മെദ്വദേവിനെ ലോക ടെന്നീസ് റാങ്കിംഗില്‍ ഒരു പടി ഉയരാന്‍ സഹായിച്ചിട്ടുണ്ട്. മത്സരശേഷം നദാല്‍ പ്രതികരിച്ചത്, ‘അത്ഭുതപ്പെടുത്തിയ ഫൈനലായിരുന്നു ഇത്. എന്തുകൊണ്ടാണ് അദ്ദേഹം (മെദ്വദേവ്) പുതിയ ലോക നമ്പര്‍- 4ല്‍ എത്തിയതെന്ന് ഇന്ന് രാത്രി ആളുകള്‍ കണ്ടതാണ്. മത്സരത്തില്‍ വിജയിക്കാന്‍ പോരാടീയ അദ്ദേഹത്തിന്റെ രീതി അവിശ്വസനീയമായിരുന്നു.’ എന്നാണ്.
.
പത്ത് പെണ്ണുങ്ങള്‍ നടത്തുന്ന കോട്ടയത്തെ ഈ ഹോട്ടല്‍ ഇന്ന് അന്താരാഷ്ട്ര പ്രശസ്തമാണ്