ചിരിപടര്‍ത്തിയ നദാലിന്റെ ഈ വീഡിയോ, ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴി ഷെയര്‍ ചെയ്യുകയായിരുന്നു.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയത്തോടെ ആരംഭിച്ച് തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് റാഫേല്‍ നദാല്‍. താരത്തിന്റെ ജയം ഏറ്റെടുത്ത് ആഘോഷമാക്കിയതിനൊപ്പം ചിരി വിടര്‍ത്തിയ പത്രസമ്മേളനവും ആരാധകര്‍ ഏറ്റെടുത്തു. തന്റെ ആദ്യ ജയത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്ത്തകന് ഉറങ്ങിയതാണ് താരത്തിനെ ചിരിപ്പിച്ചത്.
മാധ്യമങ്ങളുമായുള്ള അഭിമുഖത്തിനിടെ, കൂട്ടത്തിലുള്ള ഒരാള്‍ ഉറങ്ങുന്നത് നദാലിന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ചിരിയടക്കാന്‍ നദാലിന് സാധിച്ചില്ല. എനിക്കറിയാം, എന്റെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതിന് കണ്ണടച്ച് പിടിച്ചിരിക്കുകയാണ് അദ്ദേഹം എന്ന കമന്റും നദാല്‍ പാസാക്കി. ഹാളിലാകെ ചിരിപടര്‍ത്തിയ നദാലിന്റെ ഈ വീഡിയോ, ആസ്ത്രേലിയന്‍ ഓപ്പണിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴി ഷെയര്‍ ചെയ്യുകയായിരുന്നു. ഇതിനിടെ താരത്തിന്റെ പല വികാരങ്ങളും ക്യാമറകള്‍ ഒപ്പിയെടുത്തു.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ജയത്തോടെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് താരം. ആസ്ത്രേലിയയുടെ വിഡ്കാര്ഡ് ജെയിംസ് ഡക്ക്വര്ത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്. സ്കോര്‍ 6-4, 6-3, 7-5. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് 2018ലെ മിക്ക കളികളില്‍ നിന്നും പുറത്തിരുന്ന റാഫേല്‍ നദാലിന് വിജയത്തോടെ തന്നെ പുതിയ സീസണ് ആരംഭിക്കാന്‍ കഴിഞ്ഞു.
OMG…? Rafa can’t be more adorable when spotting the journo sleeping… and the journo is an “old friend” (Ubaldo) ? (https://t.co/gEvdERnZIv) pic.twitter.com/SrGL8Iwthe
— Genny SS (@genny_ss) January 14, 2019
?
Nothing gets past @RafaelNadal #AusOpen pic.twitter.com/PebIxmYg4t
— #AusOpen (@AustralianOpen) January 14, 2019