UPDATES

കായികം

യുഎസ് ഓപ്പണ്‍: റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു; വനിത വിഭാഗത്തില്‍ അട്ടിമറി

ടൂര്‍ണമെന്റിലെ 15ാം സീഡായ ഗോഫിന് ഫെഡററെ ഒരു തരത്തിലും വെല്ലുവിളിക്കാനായില്ല

യുഎസ് ഓപ്പണില്‍ ബെല്‍ജിയന്‍ താരം ഡേവിഡ് ഗോഫിനെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.   ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ശക്തമായ ആധിപത്യം സ്ഥാപിച്ചായിരുന്നു ഫെഡററുടെ ജയം.

ടൂര്‍ണമെന്റിലെ 15ാം സീഡായ ഗോഫിന് ഫെഡററെ ഒരു തരത്തിലും വെല്ലുവിളിക്കാനായില്ല. 6-2, 6-2, 6-0 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മൂന്നാം സീഡായ ഫെഡററുടെ ജയം. പുലര്‍ച്ചെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ മുന്‍ ജേതാക്കളായ നോവാക് ദ്യോക്കോവിച്ചും സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്റിങ്കയും നേര്‍ക്കുനേര്‍ വരും. ലോക ഒന്നാം നമ്പറാണ് ദ്യോക്കോ. വനിത വിഭാഗത്തില്‍ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ അഷ്ലി ബാര്‍ട്ടിയെ ചൈനീസ് താരം വാങ് ക്വിയാങ് അട്ടിമറിച്ചു. സ്‌കോര്‍ 6-2, 6-4നായിരുന്നു വാങ്ങിന്റെ ജയം.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍