UPDATES

കായികം

ഇതാണ് ലോകത്തിലെ ഏറ്റവും ക്രൂരമായ കളി/ വീഡിയോ

16-ാം നൂറ്റാണ്ടിലും 17-ാം നൂറ്റാണ്ടിലും ഇറ്റലിയില്‍ പ്രചാരത്തിലുണ്ടായ കളിയുടെ പുതിയ രൂപമാണ് ഇത്

ലോകത്തിലെ ഏറ്റവും ക്രൂരമായ കളി കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ കളി കാണ്ടാല്‍ മതി. ഒരു ടീമില്‍ 27 പേര്‍ പങ്കെടുക്കുന്ന ഈ കളി കളിയ്‌ക്കാന്‍ ഫുട്‌ബോള്‍ അറിയണം, റഗ്ബി അറിയണം, ഏതെങ്കിലും ആയോധന കലയും അറിയണം. ഇതെല്ലാം അറിഞ്ഞാലും കാല്‍സിയോ സ്‌റ്റോറിക്കോ എന്ന ഈ കളിയില്‍ ജയിക്കണമെങ്കില്‍ വലിയ പാടാണ്.

പണ്ട്‌ ഇറ്റലിയില്‍ പ്രചാരത്തിലുണ്ടായ കളിയുടെ പുതിയ രൂപമാണ് ഇത്. ആക്രമണമാണ് കളിയുടെ പ്രധാന ഐറ്റം. അടിച്ചോ ഇടിച്ചോ തൊഴിച്ചോ കുത്തിയോ എങ്ങനെയും എതിരാളിയെ കടന്ന് പന്തുമായി പോയി നെറ്റില്‍ ഇടണം. 50 മിനുട്ട് ഇടവേളയില്ലാത്ത യുദ്ധമാണ് കളിക്കാര്‍ ഈ കളിയില്‍ നടത്തുന്നത്. സബ്‌സ്റ്റിറ്റിയൂട്ടുകള്‍ ഇല്ല. പരിക്കേറ്റാല്‍ കളി കഴിയുമ്പോള്‍ചികിത്സ കിട്ടും. ഗുരുതര പരുക്കാണെങ്കില്‍ മാത്രം മാറ്റും.

16-ാം നൂറ്റാണ്ടിലും 17-ാം നൂറ്റാണ്ടിലും ഈ കളിയുണ്ടായിരുന്നു. 1574-ല്‍ ഫ്രാന്‍സിലെ ഹെന്‍ട്രി മൂന്നാമന്‍ വെനീസ് സന്ദര്‍ശിച്ചപ്പോള്‍ ബഹുമാന സൂചകമായി ഈ കളി അവതരിപ്പിച്ചിരുന്നു. അന്ന് അദ്ദേഹം ഇതിനെ കുറിച്ച് പറഞ്ഞത് ‘ചെറുതാണെങ്കിലും ഇത് എല്ലാ ക്രൂരതകളും നിറഞ്ഞ ശരിക്കുമുള്ള ഒരു യുദ്ധമാണ് ഈ കളി’ എന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍