UPDATES

കായികം

‘അവിശ്വസനീയ താരം’ വിരാട് കോലിയെ തനിക്ക് പുറത്താക്കണമെന്ന് ഇംഗ്ലീഷ് പേസര്‍

വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തുകയാണ് ഇംഗ്ലണ്ടിന്റെ യുവപേസര്‍ ടോം കറന്‍.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കോലിയെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുളള ഇതിഹാസ താരങ്ങളുമായാണ് ക്രിക്കറ്റ് വിദഗ്ധര്‍ താരതമ്യം ചെയ്യുന്നത്. ക്രിക്കറ്റിലെ തകര്‍ക്കപ്പെടില്ലെന്ന് കരുതിയ റെക്കോര്‍ഡുകള്‍ വെട്ടിപ്പിടിച്ച് മുന്നേറുകയാണ് കോഹ്‌ലി. ഇപ്പോഴിത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തുകയാണ് ഇംഗ്ലണ്ടിന്റെ യുവപേസര്‍ ടോം കറന്‍.

ഭാവിയില്‍ ഇരുടീമുകളും തമ്മില്‍ മത്സരിക്കുമ്പോള്‍ തനിക്ക് കോഹ്‌ലിയെ പുറത്താക്കണമെന്നും കറന്‍ പറഞ്ഞു. ‘അവിശ്വസനീയ താരം’ എന്നാണ് ഇംഗ്ലീഷ് താരം കോഹ്‌ലിയെ വിശേഷിപ്പിച്ചത്. സ്ഥിരതയും ഫിറ്റ്നസും കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ് കോഹ്‌ലി.ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ടോം കറന്‍.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ 2018ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തിരുന്നു. ഇതിനു പുറമെ ടെസ്റ്റിലെയും ഏകദിനത്തിലെയും ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്‌കാരവും വിരാട് കോലി സ്വന്തമാക്കി. ഒരുവര്‍ഷം മൂന്ന് പുരസ്‌കാരങ്ങളും ഒരുമിച്ച് നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന ബഹുമതിയും ഇന്ത്യന്‍ നായകന്‍ നേടിയിരുന്നു. 2018ലെ ഐസിസി ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനും വിരാട് കോലിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍