UPDATES

കായികം

അത്ഭുത ഗോളുമായി ഹാരി കെയ്ന്‍; യുവന്റസിനെ വീഴ്ത്തി ടോട്ടനം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയടക്കമുള്ള സൂപ്പര്‍ താരങ്ങളെ ആദ്യ ഇലവനില്‍ ഇറക്കിയെങ്കിലും 30-ാം മിനിറ്റില്‍ തന്നെ ടോട്ടനം ലീഡെടുത്തു.

ഇന്‍ര്‍നാഷ്ണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ശക്തരായ യുവന്റസിനെ തകര്‍ത്ത് ടോട്ടനത്തിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ജയം. ഹാരി കെയ്‌നിന്റെ അത്ഭുത ഗോളാണ് ടോട്ടനത്തെ വിജയത്തിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ 2-1ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ടോട്ടന്‍ഹാമിന്റെ തിരിച്ചുവരവും വിജയവും. കളിയുടെ ഇഞ്ച്വറി ടൈമില്‍ ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്നാണ് കെയ്‌നിന്റെ അത്ഭുത ഗോള്‍ പിറന്നത്.

സിംഗപ്പൂരില്‍ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയടക്കമുള്ള സൂപ്പര്‍ താരങ്ങളെ ആദ്യ ഇലവനില്‍ ഇറക്കിയെങ്കിലും 30-ാം മിനിറ്റില്‍ തന്നെ ടോട്ടനം ലീഡെടുത്തു. എറിക്ക് ലമേലയായിരുന്നു വലകുലുക്കിയത്. 56-ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വെയിനിലൂടെ യുവന്റസ് ഒപ്പമെത്തി. നാല് മിനിറ്റുകള്‍ക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനെ മുന്നിലെത്തിച്ചു. യുവന്റസ് ആധിപത്യം നേടുകയാണ് എന്ന് തോന്നിച്ചപ്പോള്‍ വീണ്ടും 65-ാം മിനിറ്റില്‍ ലൂക്കാസ് മൗറയിലൂടെ ടോട്ടനം വീണ്ടും ഒപ്പം പിടിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും ഇഞ്ച്വറി ടൈമില്‍ ടോട്ടനം നായകന്‍ രക്ഷക്കെത്തി. ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്ന് കെയിന്‍ തൊടുത്ത ഷോട്ട് യുവന്റസ് വലയില്‍ പതിച്ചു. അപ്രതീക്ഷിത ഷോട്ട് ചെസ്‌നിയെ മറികടന്ന് വലയില്‍ എത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍