UPDATES

ട്രെന്‍ഡിങ്ങ്

നന്ദി പറയരുത്, നീയെന്റെ മകളാണ്; സോറയോട് വീണ്ടും ഹൃദയത്തില്‍ തൊട്ട വാക്കുകളുമായി ഗംഭീര്‍

കശ്മീരില്‍ വീരചരമം പ്രാപിച്ച പൊലീസ് ഓഫിസറുടെ മകളാണ് സോറ

കശ്മീരില്‍ വീരമ്യതു വരിച്ച അസിസ്റ്റന്റ് സബ്-ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റഷീദിന്റെ മകള്‍ സോറയുടെ മുഖം ഇന്ത്യയെ ഒന്നാകെ കണ്ണീരാഴ്ത്തിയിരുന്നു. പിന്നാലെ സോറയ്ക്ക് ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ നല്‍കിയ വാക്കുകളും ഏവരും ഹൃദയത്തില്‍ ഏറ്റിയിരുന്നു. ഗംഭീറിന്റെ ട്വീറ്റിനെ കുറിച്ച് കുഞ്ഞു സോറയോട പറഞ്ഞപ്പോള്‍ അവളുടെ മറുപടി ഇങ്ങനെയായിരുന്നു; നന്ദിയുണ്ട് ഗൗതം സാര്‍, ഞാനും എന്റെ വീട്ടുകാരും നിങ്ങളുടെ പെരുമാറ്റത്തില്‍ ഏറെ സന്തോഷിക്കുന്നു. ഞാന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നു, എനിക്കൊരു ഡോക്ടര്‍ ആകണം.

സോറയുടെ ഈ വാക്കുകള്‍ അറിഞ്ഞതിനുശേഷം ഗംഭീര്‍ വീണ്ടും ഹൃദയഹാരിയായ മറ്റൊരു ട്വീറ്റ് ചെയ്തു. ഗംഭീര്‍ പറയുന്നു; മകളെ സോറ, എന്നോടു നന്ദി പറയരുത്. നീ എനിക്ക് എന്റെ ആസിനെയും അനൈസയേയും(ഇരുവരും ഗംഭീറിന്റെ മക്കള്‍) പോലെയാണ്. നിനക്ക് ഡോക്ടര്‍ ആകണമെന്നാണ് ആഗ്രഹമെന്നു കേട്ടു. നീ ചിറകുവിടര്‍ത്തി നിന്റെ സ്വപ്‌നങ്ങളെ പിന്തുടര്‍ന്നോളൂ, ഞങ്ങളൊപ്പമുണ്ട്…

നേരത്തെ കുഞ്ഞു സോറയുടെ കരയുന്ന മുഖം കണ്ട് ഗംഭീര്‍ കുറിച്ചിരുന്നു; സോറ, എനിക്ക് നിന്നെ താരാട്ട് പാടി ഉറക്കാന്‍ കഴിയില്ല, പക്ഷേ എനിക്കു നിന്നെ നിന്റെ സ്വപ്‌നങ്ങളിലേക്ക് ഉണര്‍ത്താന്‍ കഴിയും. ജീവിതകാലം മുഴുവന്‍ നിന്റെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കും.

തുടര്‍ന്ന് മറ്റൊരു ട്വീറ്റ്; സോറ, നിന്റെ കണ്ണീര്‍ താഴെ വീഴ്ത്തല്ലേ, ഭൂമിമാതാവിന് നിന്റെ വേദനയുടെ ശക്തി താങ്ങാന്‍ കഴിയുമോയെന്ന് എനിക്ക് സംശയമുണ്ട്. രക്തസാക്ഷിയായ നിന്റെ പിതാവിനെ ഞാന്‍ വണങ്ങുന്നു…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍