UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയെ പേടിക്കേണ്ടെന്ന് ഇമ്രാന്‍ ഖാന്‍, ടോസ് നേടിയാന്‍ ബാറ്റ് ചെയ്യണമെന്ന മുന്‍ ക്യാപ്റ്റന്റെ ഉപദേശം പാക് ക്യാപ്റ്റന്‍ തള്ളി

അവസാന പന്ത് വരെ പോരാടണം. ഫലം എന്തായാലും അത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുക്കണം. രാജ്യം നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു – ഇമ്രാന്‍ ഖാന്‍ പറയുന്നു.

ഇന്ത്യ പാക് മത്സരം തുടങ്ങുന്നതിന് മുമ്പായി ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന് മുന്‍ ക്യാപ്റ്റന്റെ ഉപദേശമെത്തി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ആ ഉപദേശമെത്തിയത്. ഇന്ത്യയായിരിക്കാം പാകിസ്താനേക്കാളും ഫേവറിറ്റ്. എന്നാല്‍ തോല്‍ക്കുമെന്ന എല്ലാ പേടിയും മാറ്റിവച്ച് വേണം മത്സരത്തിനിറങ്ങാന്‍. സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരേയും സ്‌പെഷലിസ്റ്റ് ബൗളര്‍മാരേയും ഉപയോഗിക്കണം. ഇന്നത്തേത് പോലെ സമ്മര്‍ദ്ദമുള്ള മത്സരത്തില്‍ ഇത് അനിവാര്യമാണ്.

അവസാന പന്ത് വരെ പോരാടണം. സര്‍ഫറാസ് വളരെ പക്വതയുള്ള ക്യാപ്റ്റനാണ്. ഇന്ന് അദ്ദേഹത്തിന്റെ മികച്ച പ്രകടനം പ്രതീക്ഷിക്കാം. ഫലം എന്തായാലും അത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുക്കണം. രാജ്യം നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു – ഇമ്രാന്‍ ഖാന്‍ പറയുന്നു.

ALSO READ: ഇന്ന് ഇന്ത്യ -പാക് പോരാട്ടം: മിയാന്‍ദാദും മോറയും, സച്ചിനും അക്തറും, ആവേശം അതിര് കടന്ന പോരാട്ടങ്ങളെ കുറിച്ച്

ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലത്ത് 70 ശതമാനം പ്രതിഭ കൊണ്ടും 30 ശതമാനം മനസ് കൊണ്ടുമാണ് വിജയം നേടിയിരുന്നത്. ഞാന്‍ ക്രിക്കറ്റ് അവസാനിപ്പിച്ച കാലത്ത് ഇത് 50-50 എന്ന നിലയിലായി. എന്നാല്‍ ഇപ്പോള്‍ എന്റെ സുഹൃത്ത് ഗവാസ്‌കര്‍ (സുനില്‍ ഗവാസ്‌കര്‍) പറഞ്ഞത് പോലെ 60 ശതമാനം മനക്കരുത്തും 40 ശതമാനം പ്രതിഭയുമാണ് ഇപ്പോള്‍ ക്രിക്കറ്റില്‍ വിജയം നിര്‍ണയിക്കുന്നത്.

1992 മുതല്‍ ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ ഏറ്റമുട്ടിയപ്പോളെല്ലാം ഇന്ത്യക്കായിരുന്നു ജയം. 1992ല്‍ പാകിസ്താന്‍ ലോകകപ്പ് നേടിയപ്പോളും ഇന്ത്യയോടുള്ള മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. ആറ് ലോകകപ്പ് മത്സരങ്ങളില്‍ അഞ്ചിലും ഇന്ത്യ ആണ് ടോസ് നേടിയത് എന്നതാണ് ശ്രദ്ധേയം. ഇത്തവണ ടോസ് നേടിയിരിക്കുന്നത് പാകിസ്താനാണ്. ഇമ്രാന്‍ ഖാന്റെ ഉപദേശമനുസരിച്ചല്ല പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന്റെ തീരുമാനം. ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയാണ് സര്‍ഫറാസ് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍