ഐപിഎലില്‍ കൊല്‍ക്കത്തയ്ക്ക് രണ്ട് തവണ ബെയിലിസ് കിരീടം നേടികൊടുത്തിട്ടുണ്ട്.
ഇംഗ്ലണ്ടിനെ ലോകകിരീടത്തിലേക്ക് നയിച്ച പരിശീലകന്‍ ട്രെവര്‍ ബെയിലിസ് ഇനി ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുഖ്യപരിശീലകനാകും. നേരത്തെ രണ്ട് സീസണുകളില്‍ ബെയ്‌ലിസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായിരുന്നു. ബെയ്‌ലിസ് എത്തുന്നതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ പരിശീലകനായി തുടരുന്ന മുന്‍ ഓസിസ് താരം ടോം മൂഡിയുടെ സ്ഥാനം തെറിച്ചേക്കും.
ഐപിഎലില്‍ കൊല്‍ക്കത്തയ്ക്ക് രണ്ട് തവണ ബെയിലിസ് കിരീടം നേടികൊടുത്തിട്ടുണ്ട്. ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിനെ പരിശീലിപ്പിച്ചതും ബെയിലിസ് ആയിരുന്നു. ഏകദിന ക്രിക്കറ്റിനോടുള്ള ഇംഗ്ലണ്ട് ടീമിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തി ലോകകപ്പ് നേട്ടത്തിലേക്കെത്തിക്കാന്‍ ബെയ്‌ലിസിന് കഴിഞ്ഞു. 2016 സീസണില്‍ ഹൈദരാബാദ് ടീമിന്റെ പരിശീലകനായി ഐപിഎല്‍ കിരീടത്തിലെത്തിച്ച പരിശീലകന്‍ ടോം മൂഡിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം നന്ദി അറിയിച്ചു. ഏഴ് സീസണുകളിലായി ഒരു കിരീട നേട്ടം അടക്കം അഞ്ച് സീസണുകളില്‍ ടീമിനെ പ്ലേ ഓഫിലെത്തിക്കാനും ടോം മൂഡിക്ക് കഴിഞ്ഞു.
?Announcement?
Trevor Bayliss, England’s WC Winning coach, has been appointed as the new Head Coach of SunRisers Hyderabad. #SRHCoachTrevor pic.twitter.com/ajqeRUBym5
— SunRisers Hyderabad (@SunRisers) July 18, 2019