UPDATES

കായികം

യുവേഫ നേഷന്‍സ് ലീഗ് :ലോകകപ്പിലെ തോൽവിക്ക് ക്രൊയേഷ്യയോട് പ്രതികാരം തീര്‍ത്ത് ഇംഗ്ലണ്ട്

മത്സരത്തില്‍ ആദ്യം ലീഡ് ചെയ്തുവെങ്കിലും തുടര്‍ച്ചയായ രണ്ട് ഗോളുകള്‍ നേടി ഇംഗ്ളീഷ് പട ജയം സ്വന്തമാക്കുകയായിരുന്നു

യുവേഫ നേഷന്‍സ് ലീഗില്‍ ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ജയം. മത്സരത്തില്‍ ജയം അനിവാര്യമായിരുന്ന ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയെ തകര്‍ത്തത്. ഹാരി കെയ്‌നും, ജെസി ലിംഗാര്‍ഡുമാണ് ഇംഗ്ലണ്ടിനായി ഗോളുകള്‍ നേടിയത്. ജയത്തോടെ ഇംഗ്ലണ്ട് ഫൈനല്‍സിലേക്ക് മുന്നേറി.

മത്സരത്തില്‍ ആദ്യം ലീഡ് ചെയ്തുവെങ്കിലും തുടര്‍ച്ചയായ രണ്ട് ഗോളുകള്‍ നേടി ഇംഗ്ളീഷ് പട ജയം സ്വന്തമാക്കുകയായിരുന്നു. 57–ാം മിനിട്ടില്‍ ആന്ദ്രെ ക്രാമറിച്ചിന്റെ ഗോളിലാണ് ക്രൊയേഷ്യ മുന്നിലെത്തിയത്്. പിന്നീട് 78-ാം മിനിറ്റില്‍ ലിംഗാര്‍ഡിന്റെ ഗോളിലൂടെ ഇംഗ്ലണ്ട് ഒപ്പം പിടിച്ചു. 85-ാം മിനിറ്റിലായിരുന്നു ബെല്‍ ചില്‍വെല്ലിന്റെ ഫ്രീ കിക്കില്‍ നിന്ന് ഇംഗ്ലണ്ടിനായി ഹാരി കെയ്‌നിന്റെ വിജയഗോള്‍. ലോകകപ്പ് സെമി ഫൈനലില്‍ ഇതേ സ്‌കോറിനാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ മറികടന്നത്. ലോകകപ്പ് തോല്‍വിക്കുള്ള പകരം വീട്ടല്‍ കൂടിയായി ഇംഗ്ലണ്ടിന്റെ വിജയം.

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി അടുത്തവര്‍ഷം ജൂണില്‍ പോര്‍ച്ചുഗലില്‍ നടക്കുന്ന സെമിഫൈനലിലേക്കും അവസാന ഘട്ടത്തിലേക്കും മുന്നേറണമെങ്കില്‍ ഇംഗ്ലണ്ടിന് ജയം അനിവാര്യമായിരുന്നു. തോല്‍വിയോടെ ക്രൊയേഷ്യ അവസാനഘട്ടത്തിലേക്ക് യോഗ്യത നേടാതെ പുറത്തായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍