UPDATES

കായികം

ഇംഗ്ലണ്ടിനെക്കാള്‍ ശക്തരാണ് സ്‌പെയിനെന്ന് ഹാരി കെയ്ന്‍ ; ഹാരി കെയ്ന്‍ വെല്ലുവിളി തന്നെയെന്ന് റാമോസ്

കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് പട സ്‌പെയിനിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടിനെക്കാള്‍ ശക്തരാണ് സ്‌പെയിന്‍ എന്ന് സമ്മതിച്ച് നായകന്‍ ഹാരി കെയ്ന്‍. യുവേഫ നാഷന്‍സ് ലീഗില്‍ ഇന്ന് സ്‌പെയിനിനെതിരെ മത്സരിക്കാനിരിക്കെയാണ് എതിരാളികളുടെ ബലത്തെ അംഗീകരിച്ച് ഹാരി വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം സ്‌പെയിന്‍ നിരയില്‍ നിന്ന് ഹാരികെയ്‌നെ പ്രശംസിച്ച് സെര്‍ജിയോ റാമോസും രംഗത്തെത്തി. ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ഹാരികെയ്ന്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് റാമോസ് പറയുന്നത്.

ഇംഗ്ലണ്ടിനെക്കാള്‍ ശക്തരാണ് സ്‌പെയിന്‍ എന്ന് ഇംഗ്ലണ്ട് നായകനായ ഹാരി കെയ്ന്‍ പറയുന്നതിന് കാരണമുണ്ട്. ഇപ്പോള്‍ മികവോടെ കളിക്കുന്നൊരു ടീമാണ് സപെയിന്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് സ്‌പെയ്ന്‍ 10 ഗോളുകളാണ് നേടിയത്. സ്‌പെയിനിനെ അപേക്ഷിച്ച് തങ്ങള്‍ പല കാര്യങ്ങളിലും മുന്‍ പന്തിയിലാണെങ്കിലും ഇന്നത്തെ മത്സരം കടുത്തതായിരിക്കുമെന്ന് ഹാരി പറഞ്ഞു.

ഗ്രൂപ്പ് നാലിലെ രണ്ട് മത്സരങ്ങളില്‍ നിന്നും ഇംഗ്ലണ്ടിന് ഇതുവരെ ഒരു പോയിന്റ് മാത്രമാണ് നേടാനായത്. കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് പട സ്‌പെയിനിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു. ലോക കപ്പിലെ ഗോള്‍ഡന്‍ ബൂട്ട് പ്രകടനത്തിന് ശേഷം യൂറോപ്പിലെ ഏറ്റവും നല്ല കളിക്കാരിലൊളായി മാറിയ ഹാരി കെയിന്‍ തുടര്‍ന്ന് ഫോം നിലനിര്‍ത്താത്തതിന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്നത്തെ കളിയും ഗോള്‍ രഹിതമായി അവസാനിച്ചാല്‍ കെയ്‌ന് തുടര്‍ച്ചയായി ഗോള്‍ നേടാത്ത ഏഴാമത്തെ മത്സരമായിരിക്കും ഇത്.

എന്നാല്‍ ഹാരികെയ്‌നിനു ലാ ലീഗയിലും മികവ് കാണിക്കാനാകുമെന്നാണ് സ്‌പെയിന്‍ താരം റാമോസ് പറയുന്നത്. സ്‌പെയിന്‍ കളിക്കുമ്പോള്‍ ഹാരികെയ്ന്‍ തന്നെയാകും ഇംഗ്ലണ്ട് നിരയില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുക. ശാരീരീക ക്ഷമതയിലും ടെക്‌നിക്കലായും കെയ്ന്‍ മികച്ചൊരു സ്‌ട്രൈക്കര്‍ തന്നെയാണ്. ഹാരികെയ്ന്‍ പലപ്പോഴും അപ്രതീക്ഷിതമായി മികവ് കാണിക്കാന്‍ സാധിക്കുമെന്നും റാമോസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍