UPDATES

കായികം

യുവേഫയുടെ മികച്ച താരത്തെ ഇന്ന് പ്രഖ്യാപിക്കും

2011 ലാണ് യുവേഫ ഫുട്‌ബോളര്‍ ഓഫ്ദ ഇയര്‍ പുരസ്‌കാരം നല്‍കിത്തുടങ്ങുന്നത്.

യുവേഫ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര പ്രഖ്യാപനം ഇന്ന് നടക്കും. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിവര്‍പൂള്‍ പ്രതിരോധ താരം വിര്‍ജില്‍ വാന്‍ഡിക്ക് എന്നിവരാണ് അന്തിമ പട്ടികയിലുള്ളവര്‍. മൂന്നു തവണ പുരസ്‌കാരം നേടിയ മെസിയും റൊണാള്‍ഡോയെയും പിന്നിലാക്കി വാന്‍ഡിക്ക് നേട്ടം കൊയ്യുമോ എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

2011 ലാണ് യുവേഫ ഫുട്‌ബോളര്‍ ഓഫ്ദ ഇയര്‍ പുരസ്‌കാരം നല്‍കിത്തുടങ്ങുന്നത്. കഴിഞ്ഞ തവണ ലൂക്കാ മോഡ്രിച്ചാണ് ഇരുവരെയും പിന്നിലാക്കി പുരസ്‌കാരം സ്വന്തമാക്കിയത്. ഇത്തവണ വിര്‍ജില്‍ വാന്‍ഡിക്കിന് നേട്ടം കൊയ്യുമോ എന്നതാണ് അറിയാനുള്ളത്. പുരസ്‌കാര നേട്ടത്തിനായുള്ള കണക്കില്‍ മെസിയാണ് മുന്നില്‍. 2018 ആഗസ്റ്റ് മുതല്‍ 2019 ആഗസ്റ്റ് വരെ അര്‍ജന്റീനയ്ക്കും ബാഴ്‌സലോണയ്ക്കുമായി നേടിയത് 58 ഗോള്‍. റൊണാള്‍ഡോയുടെ അക്കൗണ്ടില്‍ 31 ഗോള്‍. യൂറോപ്യന്‍ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന് സമ്മാനിച്ചത് റൊണാള്‍ഡോയ്ക്ക് പ്ലസ് പോയിന്റാണ്. ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും ലിവര്‍പൂളിന് വേണ്ടി നടത്തിയ പ്രകടനമാണ് വാന്‍ഡിക്കിന് തുണയായത്. കഴിഞ്ഞ സീസണില്‍ യൂറോപ്പ്യന്‍ ലീഗുകളിലെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരനും വാന്‍ഡിക്കാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍