UPDATES

കായികം

ധോണിയെ പുറത്താക്കിയതില്‍ അദ്ഭുതമില്ല, പ്രകടനം മഹാമോശം: ഗാംഗുലി

കായികക്ഷമതയും ആത്മവിശ്വാസവും നിലനിര്‍ത്തുന്നതിനായി രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ അദ്ദേഹത്തോട് സെലക്ടര്‍മാര്‍ ആവശ്യപ്പെടണം. എത്ര വലിയ താരമാണെങ്കിലും സ്ഥിരമായി കളിച്ചില്ലെങ്കില്‍ മികവ് നഷ്ടമാകാം – ഗാംഗുലി പറഞ്ഞു.

ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ മഹേന്ദ്ര സിംഗ് ധോണിയെ ഉള്‍പ്പെടുത്താത്തതില്‍ അദ്ഭുതമില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ധോണിയുടെ പ്രകടനം അത്രയ്ക്ക് മോശമാണ്. അടുത്ത ടി 20 ലോകകപ്പ് ലക്ഷ്യമിട്ട് ടീമുണ്ടാക്കുമ്പോള്‍ ധോണിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടാകില്ലെന്നും ധോണിക്ക് പിന്‍ഗാമിയെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മികച്ച ഫോമില്‍ കളിക്കുന്ന ഋഷഭ് പന്തിനെ ടീമിലെടുത്തതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

2019ലെ ഏകദിന ലോകകപ്പില്‍ ധോണിയെ വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച സ്ഥിതിക്ക് അദ്ദേഹത്തിന് അതിന് മുന്നോടിയായി മത്സരങ്ങളില്‍ കളിക്കാന്‍ അവസരം നല്‍കണമെന്നും ഗാംഗുലി ആവശ്യപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന പതിവ് ധോണിക്കില്ലാത്തതിനാല്‍ പരമ്പരകള്‍ക്കിടയിലെ നീണ്ട ഇടവേള ദോഷം ചെയ്‌തേക്കാമെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. കായികക്ഷമതയും ആത്മവിശ്വാസവും നിലനിര്‍ത്തുന്നതിനായി രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ അദ്ദേഹത്തോട് സെലക്ടര്‍മാര്‍ ആവശ്യപ്പെടണം. എത്ര വലിയ താരമാണെങ്കിലും സ്ഥിരമായി കളിച്ചില്ലെങ്കില്‍ മികവ് നഷ്ടമാകാം – ഗാംഗുലി പറഞ്ഞു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍