UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോപീചന്ദിന് കീഴില്‍ പരിശീലനം തുടരാനാകില്ല, സൈയ്നയുമായി വലിയ അടുപ്പമില്ല: പിവി സിന്ധു

ഗോപീചന്ദിന് പരിശീലനത്തിലല്ല, ബിസിനസിലാണ് ഇപ്പോള്‍ താല്‍പര്യം. ഇത് വേദനിപ്പിക്കുന്നതാണ്.

കോച്ച് പുല്ലേല ഗോപീചന്ദുമായുള്ള രൂക്ഷമായ ഭിന്നത വ്യക്തമാക്കി ഒളിംപിക് മെഡല്‍ ജേതാവും ബാഡ്മിന്റണ്‍ താരവുമായ പിവി സിന്ധു. ഗോപീചന്ദിന് കീഴില്‍ ഇനിയും പരിശീലനം തുടരാന്‍ കഴിയില്ല എന്ന് പിവി സിന്ധു പറഞ്ഞു. കൊച്ചിയില്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് പിവി സിന്ധു ഇക്കാര്യം പറഞ്ഞത്. കാണുമ്പോള്‍ സംസാരിക്കുമെന്നല്ലാതെ സൈന നേവാളുമായി വലിയ സൗഹൃദമില്ലെന്നും സിന്ധു പറഞ്ഞു.

തുറന്ന രീതിയില്‍ പെരുമാറുന്നയാളാണ് ഞാന്‍ കോര്‍ട്ടിന് പുറത്ത് കളിക്കാന്‍ അറിയില്ലെന്നും സൈനയോടുള്ള അതൃപ്തിയും അകല്‍ച്ചയും വ്യക്തമാക്കി സിന്ധു പറഞ്ഞു. നേരത്തെ ഞങ്ങള്‍ രണ്ട് പേരുടേയും കോച്ച് ഒരാള്‍ തന്നെ ആയതിനാല്‍ മികച്ച മുന്നേറ്റത്തിന് ഞങ്ങള്‍ രണ്ട് പേരും ശ്രമിക്കാറുണ്ട്. എന്നാല്‍ അത്ര വലിയ സൗഹൃദമൊന്നും ഞങ്ങള്‍ തമ്മിലില്ല.

സിന്ധുവിന് ഗോപീചന്ദ് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന എന്ന പേര് പറഞ്ഞാണ് നേരത്തെ സൈന ഗോപീചന്ദിന്റെ പരിശീലനം ഉപേക്ഷിച്ചത് എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗോപീചന്ദുമായി അകലത്തിലായിരുന്ന സൈന വീണ്ടും ഗോപീചന്ദുമായി അടുക്കുകയും ഗോപീചന്ദിന് കീഴില്‍ പരിശീലനം പുനരാരംഭിക്കുകയും ചെയ്തിരുന്നു. 2012ലെ ലണ്ടന്‍ ഒളിംപ്കിസില്‍ സൈന നേവാള്‍ വെങ്കലമാണ് നേടിയത്. 2014ലെ റിയോ ഒളിംപിക്‌സില്‍ സിന്ധു വെള്ളി മെഡല്‍ നേടി. സൈനയും സിന്ധുവും തമ്മില്‍ ആരാണ് മികച്ചത് എന്ന കാര്യത്തില്‍ കടുത്ത മത്സരമുണ്ട്.

എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളുണ്ടായപ്പോള്‍ ഗോപീചന്ദിന്റെ സഹായമുണ്ടായിട്ടില്ല. ഗോപീചന്ദിന് പരിശീലനത്തിലല്ല, ബിസിനസിലാണ് ഇപ്പോള്‍ താല്‍പര്യം. ഇത് വേദനിപ്പിക്കുന്നതാണ്. ഇനിയും ഗോപീചന്ദുമായി ഒത്തുപോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കൊറിയയില്‍ നിന്നുള്ള രണ്ട് പരിശീലകരാണ് ഇപ്പോള്‍ ഉള്ളത് – സിന്ധു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍