UPDATES

കായികം

‘ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതയാകണം’; സാഹസിക കാറോട്ടത്തിനിടെ ജെസി കോംസിന് ദാരുണാന്ത്യം

1976ല്‍ യുഎസിലെ കിറ്റി ഒനീല്‍ സ്ഥാപിച്ച മണിക്കൂറില്‍ 512 മൈല്‍ എന്ന റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ജെസി.

കാര്‍ ഓട്ടത്തില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതയെന്ന റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിനിടെ യുഎസ് റേസ് കാര്‍ ഡ്രൈവറും ടിവി അവതാരികയുമായ ജെസി കോംസിന് (39) മരിച്ചു. തെക്ക്-കിഴക്കന്‍ ഓറിഗണിലെ അല്‍വോഡ് മരുഭൂമിയില്‍ നടന്ന ജെറ്റ് പവര്‍ കാറില്‍ സാഹസിക കാറോട്ടത്തിനിടെയായിരുന്നു അപകടം. 1976ല്‍ യുഎസിലെ കിറ്റി ഒനീല്‍ സ്ഥാപിച്ച മണിക്കൂറില്‍ 512 മൈല്‍ എന്ന റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ജെസി. 39 കാരിയായ കോംബ്‌സിനെ ‘നാല് ചക്രങ്ങളിലെ വേഗതയേറിയ സ്ത്രീ’ എന്ന് വിളിച്ചിരുന്നു.

‘ജെസ്സിയുടെ ഏറ്റവും ശ്രദ്ധേയമായ ആഗ്രഹം ഭൂമിയിലെ ഏറ്റവും വേഗതയേറിയ സ്ത്രീയായി മാറുക എന്നതായിരുന്നു, 2012 മുതല്‍ അവള്‍ പിന്തുടര്‍ന്നിരുന്ന ഒരു സ്വപ്നംആ സാധ്യതകളെ യാഥാര്‍ത്ഥ്യമാക്കാനുള്ള ധൈര്യമുള്ള അപൂര്‍വായി സ്വപ്‌നം കണ്ട വനിതകളില്‍ ഒരാള്‍. എന്നാല്‍ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ അവള്‍ ഈ ഭൂമിയിലെ ഡ്രൈവിംഗ് ഉപേക്ഷിച്ചു. ചരിത്രത്തിലെ സ്ത്രീ, ജെസിയുടെ കുടുംബം പ്രതികരിച്ചു.

താരത്തിന്റെ വിയോഗത്തില്‍ സഹതാരം ടെറി മാഡനും സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ”നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ഇന്നലെ ഒരു ഭയാനകമായ അപകടത്തില്‍ അവളെ നഷ്ടപ്പെട്ടു, അവിടെയുള്ള ആദ്യത്തെയാളാണ് എന്നെ വിശ്വസിക്കുക, അവളെ രക്ഷിക്കാന്‍ ഞങ്ങള്‍ മാനുഷികമായി സാധ്യമായതെല്ലാം ചെയ്തു,” ടെറി മാഡന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍