UPDATES

കായികം

യു എസ് ഓപ്പണ്‍; റാഫേല്‍ നഡാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

അടിപതറിയ രണ്ടാം സെറ്റ് ഒഴികെ ബാക്കി മൂന്ന് സെറ്റിലും സമ്പൂര്‍ണാധിപത്യം പുലര്‍ത്തിയാണ് നഡാല്‍ വിജയിച്ചത്.

യു എസ്. ഓപ്പണില്‍ റാഫേല്‍ നഡാല്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടറില്‍ മാരിന്‍ സിലിച്ചിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കിയാണ് നഡാലിന്റെ ജയം. സ്‌കോര്‍: 6-3, 3-6, 6-1, 6-2. ക്വാര്‍ട്ടറില്‍ ഇരുപതാം സീഡായ അര്‍ജന്റൈന്‍ താരം ഡീഗോ ഷവാര്‍ട്സ്മാനെ നഡാല്‍ എതിരിടും. ജര്‍മനിയുടെ ആറാം സീഡ് അലക്സാണ്ടര്‍ സ്വരേവിനെ തോല്‍പിച്ചാണ് ഷവാര്‍ട്സ്മാന്‍ ക്വാര്‍ട്ടറിലെത്തിയത്.

അടിപതറിയ രണ്ടാം സെറ്റ് ഒഴികെ ബാക്കി മൂന്ന് സെറ്റിലും സമ്പൂര്‍ണാധിപത്യം പുലര്‍ത്തിയാണ് നഡാല്‍ വിജയിച്ചത്. പത്തൊന്‍പതാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിടുന്ന നഡാലിനെ പിന്തുണയ്ക്കാന്‍ ഫല്‍ഷിങ് മെഡോസില്‍ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സ് എത്തിയിരുന്നു. മൂന്ന് തവണ യു.എസ്. ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ നഡാല്‍ കഴിഞ്ഞ വര്‍ഷം സെമിയില്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയോട് തോല്‍ക്കുകയായിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍