UPDATES

കായികം

പരിക്കിനെ അതിജീവിച്ച് നേടി; സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

ചൈനയുടെ വാംഗ് ഗ്വിയാങിനെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ താരത്തിന് നേരിടേണ്ടി വരിക

യുഎസ് ഓപ്പണില്‍ ക്രൊയേഷ്യയുടെ പെട്ര മാര്‍ട്ടിനെ പരാജയപ്പെടുത്തി സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മത്സരത്തിനിടെ കാല്‍ക്കുഴക്ക് പരിക്കേറ്റെങ്കിലും ആരാധകരെ നിരാശരാക്കാതെ സെറീന അനായാസം ക്വാര്‍ട്ടറില്‍ കടന്നു. 22-ാം സീഡ് ക്രൊയേഷ്യയുടെ പെട്ര മാര്‍ട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെറീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്‌കോര്‍ – 6-3, 6-4. ഇത് പതിനാറാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

പരിക്കിനെ തുടര്‍ന്ന് മത്സരത്തിലുട നീളം ഏറെ ബുദ്ധിമുട്ടിയാണ് താരം കളിച്ചു കയറിയത്. രണ്ടാം സെറ്റ് കളിക്കുന്നതിനിടെയാണ് താരത്തിന്റെ കാല്‍ക്കുഴയ്ക്ക് പരിക്ക് പറ്റിയത്. തുടര്‍ന്ന് കോര്‍ട്ടില്‍ ഇരുന്ന് വൈദ്യ സഹായം തേടിയതിന് ശേഷമാണ് കളി തുടര്‍ന്നത്. ചൈനയുടെ വാംഗ് ഗ്വിയാങിനെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ താരത്തിന് നേരിടേണ്ടി വരിക. 24 -ാം ഗ്രാന്‍ഡ് സ്ലാം കിരീടം തേടിയാണ് സെറീന യുഎസ് ഓപ്പണില്‍ മത്സരിക്കുന്നത്. പരിക്ക് തന്നെ മാനസികമായി ബാധിച്ചുവെന്നാണ് മത്സര ശേഷം താരം പ്രതികരിച്ചത്. ഇത്തവണ കിരീടം നേടിയാല്‍ ഏറ്റവും കൂടുതല്‍ തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പമെത്താനും താരത്തിന് കഴിയും.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍