UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഎസ് ഓപ്പണ്‍; അട്ടിമറി ആവര്‍ത്തിക്കാന്‍ ഡെല്‍പെട്രോക്കായില്ല; പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ദ്യോക്കോവിച്ചിന്

ദ്യോക്കോവിച്ചിന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടമാണിത്. സ്‌കോര്‍ 6-3,7-6,6-3.

യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഒരിക്കല്‍കൂടി സ്വന്തമാക്കി നൊവാക് ദ്യോക്കോവിച്ച്. ആദ്യ സെറ്റ് ദ്യോക്കോവിച്ച് അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ എതിരാളി കടുത്ത വെല്ലുവിളിയുയര്‍ത്തി.

ഒടുവില്‍ 7-6 എന്ന സ്‌കോറിനാണ് സെര്‍ബിയന്‍ താരം  രണ്ടാം സെറ്റ് സ്വന്തമാക്കിയത്.   മുന്നാം സെറ്റില്‍ കരുത്തോടെ തിരച്ചുവന്ന സെര്‍ബിയന്‍ താരം മല്‍സരം വരുതിയിലാക്കുകയായിരുന്നു. ദ്യോക്കോവിച്ചിന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടമാണിത്. സ്‌കോര്‍ 6-3,7-6,6-3.

കഴിഞ്ഞ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ കൂടിയായ ദ്യോക്കോവിച്ചിന്റെ പതിനാലാം ഗ്രാന്‍സ്ലാം കിരീടനേട്ടമാണിത്. എന്നാല്‍ 2009-ലെ യു.എസ് ഓപ്പണു ശേഷം ഡെല്‍ പോട്രോ ആദ്യമായാണ് ഇത്തവണ ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നത്. 2009ല്‍ റോജര്‍ ഫെഡററെ അട്ടിമറിച്ചായിരുന്നു ഡെല്‍പെട്രോ കിരീടം സ്വന്തമാക്കിയത്. 2014 യു.എസ് ഓപ്പണ്‍ റണ്ണറപ്പും ജാപ്പനീസ് താരവുമായ കെയ് നിഷികോരിയെ മറികടന്നായിരുന്നു നൊവാക് ദ്യോക്കോവിച്ചിന്റെ ഫൈലനല്‍ പ്രവേശനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍