UPDATES

കായികം

യുഎസ് ഓപ്പണില്‍ ഫെഡററെ വിറപ്പിച്ച് ഇന്ത്യന്‍ താരം; ഒടുവില്‍ കീഴടങ്ങി

ടൂര്‍ ലെവല്‍ വിജയം ഇതുവരെ നേടാന്‍ സാധിക്കാത്ത ലോക റാങ്കിങ്ങില്‍ 190ാം സ്ഥാനത്ത് നില്‍ക്കുന്ന താരമാണ് സുമിത്.

യുഎസ് ഓപ്പണില്‍ ഇന്ത്യയുടെ സുമിത് നാഗലിന്റേത് അഭിമാന പേരാരാട്ടമായിരുന്നു. ഇതിഹാസ താരം റോജര്‍ ഫെഡററോട് തോറ്റ് പുറത്തായെങ്കിലും അട്ടിമറി സാധ്യതയേറിയ മത്സരം തന്നെ ആയിരുന്നു. ആദ്യ സെറ്റ് 6-4ന് വിജയിച്ച താരം തുടക്കത്തിലെ ആധിപത്യം ഉറപ്പിച്ചിരുന്നു. എന്നാല്‍ 20 വട്ടം ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനായ ഫെഡറര്‍ക്ക് മുന്നില്‍ സുമിത് നാഗല്‍ തോല്‍വി വഴങ്ങി ആദ്യ റൗണ്ടില്‍ പുറത്തായി. സ്‌കോര്‍ 6-4, 6-1, 6-2,6-4

അഞ്ച് വട്ടം യുഎസ് ഓപ്പണില്‍ മുത്തമിട്ട താരത്തില്‍ നിന്നും 19 പിഴവുകളാണ് ആദ്യ സെറ്റില്‍ വന്നത്. എന്നാല്‍, പെട്ടെന്ന് തന്നെ തുടക്കത്തിലെ വീഴ്ചയില്‍ നിന്നും പുറത്തു വന്ന് ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ സാഹചര്യങ്ങളെല്ലാം തനിക്ക് അനുകൂലമാക്കാന്‍ ഫെഡറര്‍ക്കായി. 21ാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന ഫെഡറര്‍ രണ്ടാം റൗണ്ടില്‍ ബോസ്നിയയുടെ ഡാമിറിനെ നേരിടും.

ടൂര്‍ ലെവല്‍ വിജയം ഇതുവരെ നേടാന്‍ സാധിക്കാത്ത ലോക റാങ്കിങ്ങില്‍ 190ാം സ്ഥാനത്ത് നില്‍ക്കുന്ന താരമാണ് സുമിത്. കോര്‍ട്ടില്‍ നിറഞ്ഞ് കളിച്ചും, സ്പിന്നിങ് ഷോട്ടുകളിലൂടേയും സ്വപ്ന തുല്യമായ തുടക്കം സ്വന്തമാക്കാന്‍ നാഗലിനായി.യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടിലേക്കെത്തുന്ന 25 വര്‍ഷത്തിന് ഇടയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം സുമിത് സ്വന്തമാക്കി. 2019 യുഎസ് ഓപ്പണിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സുമിത്. പ്രജ്നേഷ് ഗണേശ്വരന്‍ നേരത്തെ യോഗ്യത നേടിയിരുന്നു.2015ല്‍ വിംബിള്‍ഡണ്‍ ബോയ്സ് ഡബിള്‍ കിരീടവും സുമിത് നേടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍