UPDATES

കായികം

ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചു

ഓസ്‌ട്രേലിയന്‍ ക്ലബ്ബായ മറൈനേഴ്‌സിലൂടെയാണ് ബോള്‍ട്ട് പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്ത് അരങ്ങേറിയത്

എട്ട് തവണ ഒളിമ്പിക്ക് ചാമ്പ്യനായ ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് തന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചു. പ്രഫഷണല്‍ ഫുട്ബോള്‍ താരമാകണമെന്ന തന്റെ ആഗ്രഹം അവസാനിപ്പിക്കുകയാണെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ബോള്‍ട്ട് വ്യക്തമാക്കി. അത്‌ലറ്റിക്‌സില്‍ നിന്ന് വിരമിച്ച ശേഷം പ്രെഫഷണല്‍ ഫുട്ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ബോള്‍ട്ട്.

താന്‍ ഫുട്‌ബോളില്‍നിന്ന് വിരമിക്കുകയാണെന്നും ഇനി പ്രഫഷണല്‍ ഫുട്‌ബോളറാകാന്‍ ശ്രമിക്കില്ലെന്നുമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടു ബോള്‍ട്ട് പറഞ്ഞത്. ഫുട്‌ബോളറായുള്ള ചെറിയ കാലം വലിയ തോതില്‍ ആസ്വദിച്ചെന്നും ഇത് കൂടുതല്‍ ഫലവത്താകില്ല എന്നു ബോധ്യപ്പെട്ടതോടെയാണ് ആശ്രമം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും 32കാരനായ ബോള്‍ട്ട് പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ക്ലബ്ബായ മറൈനേഴ്‌സിലൂടെയാണ് ബോള്‍ട്ട് പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്ത് അരങ്ങേറിയത്. പല ക്ലബ്ബുകളിലും ട്രയല്‍സില്‍ പങ്കെടുത്ത ശേഷമാണ് മറൈനേഴ്‌സില്‍ അവസരം ലഭിക്കുന്നത്. ഒരു സന്നാഹ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടുകയും ചെയ്തിരുന്നു. പിന്നീട് ക്ലബുമായി വഴി പിരിയുകയായിരുന്നു. ബെയ്ജിങ്, ലണ്ടന്‍, റിയോ ഒളിമ്പിക്‌സുകളില്‍ സ്പ്രിന്റ് സ്വര്‍ണ മെഡലുകള്‍ ബോള്‍ട്ട് സ്വന്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍