UPDATES

ട്രെന്‍ഡിങ്ങ്

വേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ട് അവസാന ഓട്ടത്തില്‍ മൂന്നാം സ്ഥാനക്കാരനായി

9.95 സെക്കന്‍ഡ് എടുത്താണ് ബോള്‍ട്ട് 100 മീറ്റര്‍ ഫിനീഷ് ചെയ്തത്

വേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ട് അവസാന ഓട്ടത്തില്‍ മൂന്നാം സ്ഥാനക്കാരനായി. ലണ്ടനിലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ മൂന്നാം സ്ഥാനക്കാരനായ ബോള്‍ട്ടിന്റെ മുമ്പിലുണ്ടായിരുന്നത് അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനും ക്രിസ്റ്റ്യന്‍ കോള്‍മാനുമായിരുന്നു. 9.92 സെക്കന്‍ഡില്‍ ഓടി എത്തി ഗാറ്റ്‌ലിന്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ രണ്ടാം സ്ഥാനം നേടിയത് കോള്‍മാനായിരുന്നു.

ഇതാദ്യമായാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ട് തോല്‍ക്കുന്നത്. 9.95 സെക്കന്‍ഡ് എടുത്താണ് ബോള്‍ട്ട് 100 മീറ്റര്‍ ഫിനീഷ് ചെയ്തത്. തുടക്കം പാളിയതാണ് ബോള്‍ട്ടിനെ വെങ്കലത്തില്‍ ഒതുക്കിയത്. ഇനി ഒരിക്കല്‍ കൂടി മാത്രമായിരിക്കും ബോള്‍ട്ടിനെ ട്രാക്കില്‍ കാണാന്‍ സാധിക്കുക. 13-ാം തീയതി നടക്കുന്ന 4-100 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ ടീമില്‍ അംഗമായി ബോള്‍ട്ട് ഉണ്ടാവും.

അവസാന വ്യക്തിഗത മത്സരത്തില്‍ സ്വര്‍ണം നേടാന്‍ പറ്റാത്തതില്‍ ബോള്‍ട്ടിന് നിരാശയുണ്ട്. തന്റെ കരിയറിലെ ഇരുപതാം 100 മീറ്റര്‍ സ്വര്‍ണമാണ് ബോള്‍ട്ട് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കൈവിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍