UPDATES

വീഡിയോ

ധോണിയെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ, ധോണിക്ക് ഫിറ്റ്നസുണ്ട്, ഫിറ്റ്‌നസ് (വീഡിയോ)

24കാരനായ ഹാര്‍ദിക് പാണ്ഡ്യ കഠിനമായി പരിശ്രമിച്ച് ഓടുമ്പോള്‍ 36കാരനായ ധോണി അനായാസകരമായാണ് 100 മീറ്റര്‍ ജയത്തോടെ ഓടിത്തീര്‍ത്തത്.

ധോണിയുടെ ഫിറ്റ്‌നസിനെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. ഇനി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ ഈ വീഡിയോ കണ്ടാല്‍ മതി. ട്വിറ്ററിലെ ഈ ബിസിസിഐ വീഡിയോ മൊഹാലിയില്‍ ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിന് മുമ്പുള്ള പരിശീലനമാണ് കാണിക്കുന്നത്. ധോണിയും ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ ഒരു 100 മീറ്റര്‍ ഓട്ട മത്സരം. തുടക്കത്തില്‍ പാണ്ഡ്യയായിരുന്നു മുന്നില്‍. എന്നാല്‍ ധോണി പാണ്ഡ്യക്കൊപ്പമെത്തുകയും പിന്നീട് പാണ്ഡ്യയെ മറികടക്കുകയും ചെയ്തു. 24കാരനായ ഹാര്‍ദിക് പാണ്ഡ്യ കഠിനമായി പരിശ്രമിച്ച് ഓടുമ്പോള്‍ 36കാരനായ ധോണി അനായാസകരമായാണ് 100 മീറ്റര്‍ ജയത്തോടെ ഓടിത്തീര്‍ത്തത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍