UPDATES

വീഡിയോ

ഇതാ ആ ഗോളുകള്‍; ഈജിപ്തിനെ തകര്‍ത്ത്‌ നോക്ക്ഔട്ട് ഉറപ്പിച്ച് ആതിഥേയര്‍; ആഫ്രിക്കന്‍ കരുത്തായി സെനഗല്‍ (വീഡിയോ)

കളിച്ച രണ്ട് മത്സരങ്ങളിലും ആധികാരികമായി തന്നെ ജയിച്ച ആതിഥേയര്‍ പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമായി മാറി.

താരതമ്യേന കരുത്തരായ പോളണ്ടിന് സംഭവിച്ച രണ്ട് പിഴവുകള്‍. അതായിരുന്നു സെനഗലിന് ഇന്നലെ വിജയം സമ്മാനിച്ചത്. പോളണ്ട് ഒരു സെല്‍ഫ് ഗോള്‍ വഴങ്ങി കളിയില്‍ ഉണ്ടായിരുന്ന മുന്‍തൂക്കം ആദ്യം തന്നെ കളഞ്ഞുകുളിച്ചു. പിന്നീട് അനാവശ്യമായൊരു മൈനസ് പാസും.

മുപ്പത്തിയേഴാം മിനിറ്റിലായിരുന്നു സെല്‍ഫ് ഗോള്‍. സെനഗല്‍ താരം സാനെ പോളണ്ട് പകുതിയില്‍ നിന്നും വാരകള്‍ അകലെവച്ച് ഇദ്രിസ ഗുയെയ്ക്ക് കൊടുത്ത പന്ത് ഇദ്രിസ്സ ഗോളിലേയ്ക്ക് തൊടുക്കുകയും ചെയ്തു. എന്നാല്‍ പന്ത് ഓടിയെത്തിയ തിയാഗോ സിനോനെക്കിന്റെ കാലില്‍ തട്ടി സ്വന്തം വലയില്‍ ചെന്നു പതിച്ച പന്തിലൂടെ പോളണ്ടിനെതിരേ സെനഗല്‍ ആദ്യം ലീഡ് സ്വന്തമാക്കുകയായിരുന്നു. അറുപതാം മിനിറ്റിലാണ് സെനഗലിന്റെ രണ്ടാം ഗോളിന് വഴിയൊരുങ്ങുന്നത്. കൈച്ചോവിയാക്കാണ് മൈതാനമധ്യത്തില്‍ നിന്ന് സ്വന്തം ഏരിയയില്‍ പാബെഡ്‌നാറക്കിന് ഒരു ഒരു നീളന്‍ മൈനസ് പാസ് കൊടുത്തത്. ബെഡ്‌നാറക്കിന് പന്ത് കിട്ടിയില്ല. ഗോളി സെസ്സനി മധ്യനിര വരെ ഓടിക്കയറിനോക്കിയെങ്കിലും പന്ത് കിട്ടിയ നിയാങ് അനായാസമായി തന്നെ വലയിലാക്കി. എണ്‍പത്തിയെട്ടാം മിനിറ്റിലായിരുന്നു പോളണ്ടന്റെ ആശ്വാസ ഗോള്‍. ഗ്രോസിക്കിയെടുത്ത ഒരു ഫ്രീകിക്കില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ക്രൈച്ചോവിയാക്കിന് ഖാദിം അനായാസം ബോള്‍ സെനഗല്‍ വലയിലെത്തിക്കുകയായിരുന്നു.

അതിനിടെ കളിച്ച രണ്ട് മത്സരങ്ങളിലും ആധികാരികമായി തന്നെ ജയിച്ച ആതിഥേയര്‍ പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമായി മാറി. രണ്ട് എതിരാളികളുടെയും വല ഗോളുകള്‍ കൊണ്ട് നിറച്ച് തലയെടുപ്പോടെ തന്നെയാണ് റഷ്യ അവസാന പതിനാറിലേയ്ക്ക് ഓടിക്കയറിയത്.

ഈജിപ്ഷ്യന്‍ താരം അഹമ്മദ് ഫാത്തിയുടെ സെല്‍ഫ് ഗോളിലൂടെ 47ാം മിനിറ്റില്‍ മുന്നില്‍ക്കയറിയ റഷ്യയ്ക്ക് ഡെനിസ് ചെറിഷേവ് (59), ആര്‍ട്ടം സ്യൂബ (62) എന്നിവരുടെ ഗോളുകളാണ് വിജയമുറപ്പാക്കിയത്. സൗദിക്കെതിരേ 5-0 ത്തിനായിരുന്നു റഷ്യയുടെ ആദ്യ ജയം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍