UPDATES

കായികം

റിഷഭ് പന്ത് പുറത്ത് പോകേണ്ടി വരുമോ? കോഹ്‌ലിയും ബാറ്റിംഗ് പരിശീലകനും പറയുന്നു

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യം പുതിയ ടീമിനെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

മൊഹാലിയില്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരങ്ങള്‍ക്ക് ഇന്ത്യ ഇന്നിറങ്ങുകയാണ്. ട്വന്റി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയെ സംബന്ധിച്ച് യുവതാരങ്ങളുടെ പ്രകടനം നിര്‍ണായകമാണ്.  റിഷഭ് പന്തടക്കമുള്ള യുവതാരങ്ങള്‍ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നാണ് ഇന്ത്യന്‍ നായകന്‍ കോഹ്‌ലി അടക്കമുള്ളവര്‍ പറയുന്നത്. ക്യാപറ്റന് പുറമെ പുതിയ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോറിനും ഈ അഭിപ്രായമാണ്. ഇവയെല്ലാം റിഷഭ് പന്ത് ഉള്‍പ്പെടെയുള്ള കളിക്കാരുടെ സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പര്യടനത്തിന് മുമ്പ് ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോറിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു. ഋഷഭ് പന്ത് അടക്കമുള്ള താരങ്ങളില്‍ നിന്ന് ഉത്തരവാദിത്തത്തോടെയുള്ള പ്രകടനമാണ് ടീം പ്രതീക്ഷിക്കുന്നതെന്ന് റാത്തോര്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു… ”ടീമിന്റെ ഇനിയുള്ള തീരുമാനങ്ങളെല്ലാം ടി20 ലോകകപ്പ് മുന്നില്‍ കണ്ടായിരിക്കും. ലോകകപ്പ് ടീമില്‍ ഇടം നേടണമെങ്കില്‍ ഉത്തരവാദിത്തങ്ങള്‍ മറക്കരുത്. പന്ത് പ്രതിഭയുള്ള താരമാണ്. ഭയപ്പെടാതെ കളിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അതൊരിക്കലും അലക്ഷ്യമായിരിത്. ഉത്തരവാദിത്തത്തോടെയുള്ള പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തകര്‍ത്തടിക്കുന്ന രോഹിത്തിന് ടെസ്റ്റ് ക്രിക്കറ്റിലും അപകടകാരിയായ ഓപ്പണര്‍ ആകാന്‍ കഴിയും. യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം കടുത്ത പരീക്ഷണങ്ങളാണ് വരാനിരിക്കുന്നതെന്നും റാത്തോര്‍ പറഞ്ഞു.

അതേസമയം വിന്‍ഡീസിനെതിരെയുള്ള പരമ്പരയിലെ മോശം പ്രകടനത്തോടെ റിഷഭ് പന്തിന് പകരം മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കണമെന്ന ആവശ്യവും ശക്തമാണ്. ഈ അഭിപ്രായം പ്രകടിപ്പിച്ച് മുന്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രക്കയ്‌ക്കെതിരെയുള്ള പരമ്പരകള്‍ പന്തിനെ സംബന്ധിച്ച് ഏറെ നിര്‍ണായക മത്സരങ്ങളാണ്.

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യം പുതിയ ടീമിനെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ സൗത്ത് ആഫ്രിക്കയ്ക്കെതിരായ മത്സരങ്ങളില്‍ യുവതാരങ്ങള്‍ക്കാണ് പ്രാധാന്യം. എന്നാല്‍ ടോപ് ഓര്‍ഡറില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുക. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവര്‍ തുടരും.

മധ്യനിരയിലാണ് ഇന്ത്യ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുക. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ മധ്യനിരയില്‍ കളിക്കുക. മൂന്ന് ഓള്‍റൗണ്ടര്‍മാരെയാണ് ഇന്ത്യ കളിക്കിപ്പിക്കുക. പാണ്ഡ്യ സഹോദരന്മാര്‍ക്കൊപ്പം തകര്‍പ്പന്‍ ഫോമിലുള്ള രവീന്ദ്ര ജഡേജ ടീമിലെത്തും. ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് പാണ്ഡ്യ ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. ജഡേജയും ക്രുനാലും വിന്‍ഡീസില്‍ കളിച്ചിരുന്നു. വാംഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍ എന്നീ സപിന്നര്‍മാര്‍ ടീമിലുണ്ടെങ്കിലും ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും ബാറ്റിങ്ങിലും പുറത്തെടുക്കുന്ന മികച്ച ഫോം ജഡേജയ്ക്ക് ഗുണം ചെയ്യും. സീനിയര്‍ പേസര്‍മാര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ടി20യ്ക്ക് ഇറങ്ങുക. ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയിരുന്നു.

ഇന്ത്യയുടെ സാധ്യത ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍