UPDATES

കായികം

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: വിനേഷ് ഫോഗട്ടിന് ടോക്യോ ഒളിമ്പിക്സ് യോഗ്യത

8-2 എന്ന സ്‌കോറിലായിരുന്നു വിജയം

ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തിക്കാരിയായി വിനേഷ് ഫോഗട്ട്. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ റെപ്പഷാഗെ റൗണ്ടിലെ മികച്ച പ്രകടനമാണ് വിനേഷിന് ഒളിമ്പിക് യോഗ്യത നേടിക്കൊടുത്തത്.

വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയുടെ രണ്ടാം റെപ്പഷാഗെ റൗണ്ടില്‍ നിലവിലെ വെള്ളി മെഡല്‍ ജേതാവ് സാറ ആന്‍ ഹില്‍ഡര്‍ബാന്‍ഡിനെ തോല്‍പിച്ചാണ് വിനേഷ് ടോക്യോയ്ക്ക് യോഗ്യത നേടിയത്. 8-2 എന്ന സ്‌കോറിലായിരുന്നു വിജയം. ഇതോടെ ഗ്രീസിന്റെ മരിയ പ്രെവാലാരകിയുമായുള്ള വെങ്കല മെഡലിനുവേണ്ടിയുള്ള പോരാട്ടത്തിനും യോഗ്യത നേടിയിരിക്കുകയാണ് വിനേഷ്.

പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍ ജപ്പാന്റെ മായു മുകൈഡയോട് തോല്‍ക്കുകയായിരുന്നു വിനേഷ് (സ്‌കോര്‍: 7-0). ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് സ്വീഡന്റെ സോഫിയ മാറ്റ്സണിനെ നിഷ്പ്രഭമാക്കിയാണ് വിനേഷ് പ്രീക്വാര്‍ട്ടജിന് യോഗ്യത നേടിയത് (70). മായു ഫൈനലിലില്‍ പ്രവേശിച്ചതോടെയാണ് വിനേഷ് റെപ്പഷാഗെ റൗണ്ടില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍