UPDATES

കായികം

‘ഏകദിന ക്രിക്കറ്റില്‍ മറ്റൊരു മാസ്റ്റര്‍ ക്ലാസ്’; കോഹ്‌ലിയുടെ റെക്കോര്‍ഡ് നേട്ടത്തില്‍ പ്രതികരിച്ച് ഗാംഗുലി

വിന്‍ഡിസിനെതിരെ 2000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടവും കോഹ് ലിയെ തേടിയെത്തി.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ ഇതിഹാസങ്ങളുടെ റെക്കോര്‍ഡുകളാണ് മറികടന്നത്. മത്സരത്തില്‍ 125 പന്തില്‍ നിന്ന് 120 റണ്‍സ് നേടി 42ാം ഏകദിന സെഞ്ചുറിയിലേക്ക് എത്തിയ കോഹ്‌ലി, ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയേയും മറികടന്നിരുന്നു. തന്റെ ഏകദിന റെക്കോര്‍ഡ് കോഹ്‌ലി മറികടന്നപ്പോള്‍ ട്വിറ്ററില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് ഗാംഗുലി.

ഏകദിന ക്രിക്കറ്റില്‍ മറ്റൊരു മാസ്റ്റര്‍ ക്ലാസ് കൂടി, എന്തൊരു കളിക്കാരനാണ്, എന്നാണ് കോഹ്‌ലി സെഞ്ച്വറിയിലേക്ക് എത്തിയതിന് പിന്നാലെ ഗാംഗുലി ട്വീറ്റ് ചെയ്തത്. ഏകദിനത്തിലെ ഗാംഗുലിയുടെ റണ്‍ സമ്പാദ്യമായ 11,363 റണ്‍സ് 238 ഇന്നിങ്സുകളില്‍ നിന്നാണ് കോഹ്‌ലി മറികടന്നത്. 59.91 ബാറ്റിങ് ശരാശരിയില്‍ 11,406 റണ്‍സാണ് കോഹ്‌ലി നേടിയത്. വിന്‍ഡിസിനെതിരെ 2000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടവും കോഹ് ലിയെ തേടിയെത്തി. ജാവേദ് മിയാന്‍ദാദ് 26 വര്‍ഷം മുന്‍പ് നേടിയ 1930 റണ്‍സായിരുന്നു വിന്‍ഡിസിനെതിരെയുള്ള ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍സ് സമ്പാദ്യം. വിന്‍ഡിസിനെതിരെ ഇപ്പോള്‍ കോഹ് ലിയുടെ അക്കൗണ്ടില്‍ എട്ട് സെഞ്ചുറികളുണ്ട്. ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന നേട്ടം ഇപ്പോള്‍ സച്ചിന്റെ പേരിലാണ്. ഓസ്ട്രേലിയയ്ക്കെതിരെ 9 സെഞ്ചുറിയാണ് സച്ചിന്റെ പേരിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍