UPDATES

കായികം

വിരാട് കോഹ്‌ലി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

സ്റ്റീവ് സ്മിത്ത് മികച്ച ടെസ്റ്റ് താരം, യുസ്‌വേന്ദ്ര ചഹല്‍ ട്വന്റി ട്വന്റി താരം

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക്. കോഹ്‌ലിയെ 2017ലെ മികച്ച ഏകദിന താരമായും മികച്ച ക്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയുടെ യുസ് വേന്ദ്ര ചാഹലിനെ ട്വന്റി20യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു. ശ്രീലങ്കയ്‌ക്കെതിരേ നടന്ന ട്വന്റി-20 മത്സരത്തില്‍ 25 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ചാഹലിന്റെ പ്രകടനമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍.

ഇത് രണ്ടാം തവണയാണ് കോഹ്‌ലി ഏകദിന ക്രിക്കറ്റിലെ മികച്ച താരമാവുന്നത്. 2012ലും കോഹ്‌ലി മികച്ച ഏകദിനതാരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഒരു ഇന്ത്യന്‍ താരം ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടുന്നത്. ടെസ്റ്റില്‍ 2000 റണ്‍സും ഏകദിനത്തില്‍ 1818 റണ്‍സും നേടിയ കോഹ്‌ലി ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് എന്നിവരെ പിന്തള്ളിയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ രവിചന്ദ്ര അശ്വിനായിരുന്നു ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍. കോഹ്‌ലിക്ക് പുറമെ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്, അഫ്ഗാന്‍ താരം റാഷിദ് ഖാന്‍, പാക്കിസ്ഥാന്‍ താരം ഹസന്‍ അലി എന്നിവരായിരുന്നു മികച്ച ഏകദിനതാരത്തിനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്.

നാട്ടിലെ പുലികള്‍ വിദേശത്ത് ശശി; കാരണം ബിസിസിഐ എന്ന കറക്ക് കമ്പനി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍