UPDATES

കായികം

ഇന്ത്യയുടെ പുത്തന്‍ ജഴ്‌സിക്ക് ആരാധകരുടെ പിന്തുണ; ചിത്രങ്ങള്‍ പങ്ക്‌വെച്ച് താരങ്ങള്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് ഇന്ത്യ- വിന്‍ഡീസ് പരമ്പര നടക്കുന്നത്.

ആരാധകരുടെ കാത്തിരിപ്പിന് അവസാനം വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഐസിസി പരിഷ്‌കരിച്ച ടെസ്റ്റ് ജഴ്സിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങും. പുതിയ ടെസ്റ്റ് ജഴ്‌സിയില്‍ ആദ്യമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ടെസ്റ്റ് ചരിത്രത്തിലാദ്യമായി താരങ്ങളുടെ പേരും നമ്പറും ആലേഖനം ചെയ്ത ജഴ്സിയാണിത്.

മത്സരത്തിന് മുന്നോടിയായി കോഹ്‌ലിയടക്കമുള്ള താരങ്ങളുടെ പുത്തന്‍ ജഴ്സിയുടെ ചിത്രങ്ങള്‍ ടീം ഇന്ത്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടു. നായകന്‍ വിരാട് കോഹ്‌ലി, ഉപനായകന്‍ അജിങ്ക്യ രഹാനെ, യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്, ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെയാണ് പുതിയ ജഴ്സിയില്‍ അവതരിപ്പിച്ചത്. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് ഇന്ത്യ- വിന്‍ഡീസ് പരമ്പര നടക്കുന്നത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ആന്റിഗ്വയില്‍ നാളെ ആരംഭിക്കും. ട്വന്റി20, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് വിരാട് കോഹ്‌ലിയും സംഘവും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പാഡണിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍