UPDATES

കായികം

കോഹ്ലിക്ക് ആറാം ഇരട്ട സെഞ്ചുറി: സച്ചിനും സേവാഗിനും ഒപ്പം

ആദ്യ ടെസ്റ്റിലും സെഞ്ചുറി നേടിയ കോഹ്ലി ഹാട്രിക് സെഞ്ചുറി നേടുന്ന ആദ്യ ക്യാപ്റ്റനായി. മാത്രമല്ല ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം ഡബിള്‍ സെഞ്ചുറി നേടുന്ന റെക്കോര്‍ഡില്‍ ബ്രയാന്‍ ലാറയെ മറികടന്നു.

വിരാട് കോഹ്ലിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ ആറാം ഇരട്ട സെഞ്ചുറി. ന്യൂഡല്‍ഹിയില്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലാണ് കോഹ്ലിയുടെ ആറാം ഇരട്ട സെഞ്ചുറി. ഇതോടെ ഇരട്ട സെഞ്ചുറിയുടെ കാര്യത്തിലെ ഇന്ത്യന്‍ റെക്കോര്‍ഡില്‍ കോഹ്ലി സച്ചിനും സേവാഗിനുമൊപ്പമെത്തി. തുടര്‍ച്ചയായ മത്സരത്തില്‍ കോഹ്ലി ഇരട്ട സെഞ്ചുറി നേടുന്നത്. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലും കോഹ്ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. ആദ്യ ടെസ്റ്റിലും സെഞ്ചുറി നേടിയ കോഹ്ലി ഹാട്രിക് സെഞ്ചുറി നേടുന്ന ആദ്യ ക്യാപ്റ്റനായി. മാത്രമല്ല ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം ഡബിള്‍ സെഞ്ചുറി നേടുന്ന റെക്കോര്‍ഡില്‍ ബ്രയാന്‍ ലാറയെ മറികടന്നു.

ഏറ്റവും വേഗതയില്‍, അതായത് ഏറ്റവും കുറച്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 5000 റണ്‍സ് നേടുന്നതില്‍ നാലാം സ്ഥാനത്താണ് കോഹ്ലി. 105ആമത് ഇന്നിംഗ്സില്‍ നിന്നാണ് കോഹ്ലി 5000 കടന്നത്. സുനില്‍ ഗവാസ്‌കര്‍ (95), വീരേന്ദര്‍ സേവാഗ് (99), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (103) എന്നിവരാണ് മുന്നില്‍. കോഹ്ലിയുടെ 63ാം ടെസ്റ്റാണിത്. നിലവിലെ താരങ്ങളില്‍ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് കോഹ്ലിക്കുള്ളത്. ജോയ് റൂട്ടിനൊപ്പം റെക്കോഡ് പങ്കിടുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍