UPDATES

കായികം

മെസിയെയും റൊണാള്‍ഡോയെയും പിന്നിലാക്കി; വിര്‍ജില്‍ വാന്‍ ദെയ്ക്ക് യൂറോപ്പിലെ മികച്ച ഫുട്ബോളര്‍

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. 32 ടീമുകളെ നാലു പോട്ടുകളാക്കി തിരിച്ചായിരുന്നു നറുക്കെടുപ്പ്.

യൂറോപ്പിലെ മികച്ച ഫുട്ബോള്‍ താരമെന്ന ബഹുമതി വിര്‍ജില്‍ വാന്‍ ദെയ്ക്കിന്. മെസിയെയും റൊണാള്‍ഡോയെയും പിന്നിലാക്കിയാണ് ഡച്ച് ലിവര്‍പൂള്‍ താരം നേട്ടം കൊയ്തത്. പുരസ്‌കാരം നേടുന്ന ആദ്യ ഡിഫന്‍ഡറാണ്‌വാന്‍ ദെയ്ക്ക്. മികച്ച പ്രതിരോധ താരമായും ഇദ്ദേഹത്തെ തന്നെയാണ് തെരഞ്ഞെടുത്തത്. ചാമ്പ്യന്‍സ് ലീഗ് ട്രോഫി 2005ന് ശേഷം വീണ്ടും ആന്‍ഫീല്‍ഡില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വാന്‍ ദെയ്ക് വഹിച്ചത്. 2005ല്‍ സ്റ്റീവന്‍ ജെറാര്‍ഡ് ഈ അവാര്‍ഡ് നേടിയ ശേഷം യുവേഫയുടെ മികച്ച കളികാരനാകുന്ന ആദ്യ ലിവര്‍പൂള്‍ താരമാണ് വാന്‍ ദെയ്ക്. മികച്ച സ്ട്രൈക്കറായി ലയണല്‍ മെസി തെരഞ്ഞെടുക്കപ്പെട്ടു. ലിവര്‍പൂള്‍ താരം അലിസന്‍ ബെക്കറാണ് മികച്ച ഗോള്‍കീപ്പര്‍.

അതേസമയം മൊണോക്കോയില്‍ നടന്ന ചടങ്ങില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. 32 ടീമുകളെ നാലു പോട്ടുകളാക്കി തിരിച്ചായിരുന്നു നറുക്കെടുപ്പ്. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍ ഗ്രൂപ്പ് ഇയിലാണ്. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളി, ആര്‍.ബി സാല്‍സ്ബര്‍ഗ്, ബെല്‍ജിയം ക്ലബ്ബ് ഗെന്‍ക് എന്നിവരാണ് ഗ്രൂപ്പ് ഇയിലെ മറ്റു ടീമുകള്‍. സെപ്റ്റംബര്‍ 17-നാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ആരംഭിക്കുന്നത്. 2020 മേയ് 30-ന് ഇസ്താംബൂളില്‍ ഫൈനല്‍.

ഗ്രൂപ്പ് എ: പി.എസ്.ജി, റയല്‍ മാഡ്രിഡ്, ക്ലബ്ബ് ബ്രൂഗ്ഗ്, ഗലാറ്റസറെ

ഗ്രൂപ്പ് ബി: ബയേണ്‍ മ്യൂണിക്ക്, ടോട്ടനം, ഒളിമ്പ്യാക്കോസ്, റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ്

ഗ്രൂപ്പ് സി: മാഞ്ചെസ്റ്റര്‍ സിറ്റി, ഷക്തര്‍ ഡോനെസ്‌ക്, ഡിനാമോ സാഗ്രെബ്, അറ്റലാന്റ

ഗ്രൂപ്പ് ഡി: യുവെന്റസ്, അത്ലറ്റിക്കോ മാഡ്രിഡ്, ബയേര്‍ ലെവര്‍ക്കൂസന്‍, ലോക്കോമോട്ടിവ് മോസ്‌കോ

ഗ്രൂപ്പ് എഫ്: ബാഴ്സലോണ, ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട്, ഇന്റര്‍ മിലാന്‍, സ്ലാവിയ പ്രാഹ്

ഗ്രൂപ്പ് ജി: സെനിത്, ബെനഫിക്ക, ഒളിമ്പിക് ലിയോണ്‍, ആര്‍.ബി ലെയ്പ്സിഗ്

ഗ്രൂപ്പ് എച്ച്: ചെല്‍സി, അയാക്സ്, വലന്‍സിയ, എഫ്.സി ലില്ലെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍