UPDATES

സോഷ്യൽ വയർ

കോവളത്ത് ഓടക്കുഴല്‍ വായിക്കുന്ന ധവാന്റെ വീഡിയോ; കൈയ്യടിച്ച് ആരാധകര്‍

മലയാളി താരം ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്.

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അവസാന രണ്ട് ഏകദിന മത്സരങ്ങള്‍ക്കായി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
എന്നാല്‍ മത്സരത്തിന് മുമ്പ് താരത്തിന്റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കോവളത്തുള്ള ഇന്ത്യന്‍ താരം കടലിന് അഭിമുഖമായി നിന്ന് ഓടക്കുഴല്‍ വായിക്കുന്നതാണ് വീഡിയോയില്‍.

A fresh start.. Trees, the wind, the ocean & some music = bliss. ?

Gepostet von Shikhar Dhawan am Montag, 2. September 2019

വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ആരാധകര്‍ ധവാനെ അഭിനന്ദിക്കുന്നുണ്ടെങ്കിലും അദ്ദേഹം തന്നെയാണോ ഓടക്കുഴല്‍ വായിക്കുന്നത് എന്ന സംശയവും ആരാധകര്‍ക്കുണ്ട്. ഇന്ത്യ എയുടെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലാണ് ധവാനെ ഉള്‍പ്പെടുത്തിയത്. പരിക്കേറ്റ വിജയ് ശങ്കറിന് പകരമായിട്ടാണ് ധവാന്‍ കളിക്കുക. മലയാളി താരം ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്. മലയാളി താരമായ സഞ്ജു സാംസണ്‍ ആണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ആദ്യ മൂന്ന് മത്സരങ്ങള്‍ ജയിച്ച് പരമ്പര സ്വന്തമാക്കിയിട്ടുണ്ട് ഇന്ത്യ എ. രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീം ഇങ്ങനെയാണ്. ശ്രേയസ് അയ്യര്‍(നായകന്‍), ശുഭ്മാന്‍ ഗില്‍, പ്രശാന്ത് ചോപ്ര, അന്‍മല്‍പ്രീത് സിംഗ്, റിക്കി ഭുവി, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, ശിഖര്‍ ധവാന്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷാര്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ, ഇഷാന്‍ പോരെല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍