UPDATES

കായികം

മെസിയെ ഞങ്ങള്‍ക്കിഷ്ടമാണ്, പക്ഷെ അദ്ദേഹത്തിന്റെ കളി കാണാനല്ല ഞങ്ങളിവിടെ വന്നിരിക്കുന്നത്: നൈജീരിയന്‍ കോച്ച്‌

ഞങ്ങള്‍ ജയിക്കാനായാണ് കളിക്കുന്നത്. ഇവിടെ ദയയ്‌ക്കോ സഹതാപത്തിനോ യാതൊരു കാര്യവുമില്ല. ഇത് മെസിയുടെ അവസാന ലോകകപ്പായിരിക്കുമോ അല്ലയോ എന്നതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ല – നൈജീരിയന്‍ കോച്ച് പറഞ്ഞു.

മെസി മഹാനായ കളിക്കാരനാണ്. ലോകത്തെല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. ഞങ്ങളും അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു. പക്ഷെ മെസി കളിക്കുന്നത് കാണാനല്ല ഞങ്ങളിവിടെ വന്നിരിക്കുന്നത് – പറയുന്നത് നൈജീരിയന്‍ ടീമിന്റെ കോച്ച് ജെര്‍നോട്ട് റോര്‍ ആണ്. ഞങ്ങള്‍ ജയിക്കാനായാണ് കളിക്കുന്നത്. ഇവിടെ ദയയ്‌ക്കോ സഹതാപത്തിനോ യാതൊരു കാര്യവുമില്ല. ഇത് മെസിയുടെ അവസാന ലോകകപ്പായിരിക്കുമോ അല്ലയോ എന്നതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ല. ഞങ്ങള്‍ക്ക് നൈജീരിയയുടെ പതാക ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും ജയമാണ് വേണ്ടത് – ജെര്‍നോട്ട് റോര്‍ പറഞ്ഞു.

അര്‍ജന്റീനയും നൈജീരിയയും തമ്മിലുള്ള സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഇന്നത്തെ മത്സരം ഇന്ത്യന്‍ സമയം രാത്രി 11.30നാണ്. ഇരു ടീമുകള്‍ക്കും രണ്ടാം റൗണ്ടിലെത്താന്‍ ജയം അനിവാര്യം. ഐസ് ലാന്റിനോടുള്ള ആദ്യ മത്സരത്തില്‍ സമനിലയില്‍ ഒതുങ്ങിയ അര്‍ജന്റീന, ഈ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മോശപ്പെട്ട പ്രകടനവുമായി നൈജീരിയയുമായുള്ള കളിയില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയോട് 2-0ന് തോറ്റ നൈജീരിയ, ഐസ് ലാന്റിനെ 2-0ന് തകര്‍ത്ത് ശക്തമായി തിരിച്ചുവന്നു. അര്‍ജന്റീനയ്ക്ക് നിലവില്‍ ഒരു പോയിന്റും നൈജീരിയയ്ക്ക് മൂന്ന് പോയിന്റുമാണുള്ളത്. അര്‍ജന്റീനയെ സംബന്ധിച്ചാണെങ്കില്‍ നൈജീരിയയെ ഇന്ന് തോല്‍പ്പിച്ചാല്‍ മാത്രം പോര. ക്രൊയേഷ്യ ഐസ് ലാന്റിനെ തോല്‍പ്പിക്കുകയും വേണം. ഐസ് ലാന്റും അര്‍ജന്റീനയും ഇന്നത്തെ മത്സരങ്ങളില്‍ ജയിക്കുകയാണെങ്കില്‍ ഗോള്‍ ശരാശരി നോക്കിയായിരിക്കും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിര്‍ണയിക്കുക. അര്‍ജന്റീനയും നൈജീരിയയും ലോകകപ്പുകളില്‍ ഇതുവരെ നാല് തവണ ഏറ്റുമുട്ടിയപ്പോളും ജയം അര്‍ജന്റീനയ്ക്കായിരുന്നു. 2014 ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ 3-2നാണ് അര്‍ജന്‌റീന നൈജീരിയയെ തോല്‍പ്പിച്ചത്. അന്ന് രണ്ട് ഗോളുകള്‍ നേടിയത് മെസിയായിരുന്നു.

അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്താതെ ഞാന്‍ വിരമിക്കില്ല: മെസി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍