UPDATES

കായികം

60 വര്‍ഷം നീണ്ട കരിയര്‍ അവസാനിക്കുന്നു; 85-ാം വയസില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സെസില്‍ റൈറ്റ്

എല്ലാ ഭക്ഷണവും കഴിക്കുന്ന കൂട്ടത്തിലാണെങ്കിലും ഫിറ്റ്നെസ് വിട്ടൊരു കളിയില്ലെന്ന് സെസില്‍ പറയുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള താരങ്ങളുടെ വിരമിക്കല്‍ പുതിയ സംഭവമല്ല. എന്നാല്‍ വിരമിക്കല്‍ 85ാം വയസിലായാലോ. വെസ്റ്റ് ഇന്‍ഡീസിന്റെ സെസില്‍ റൈറ്റ് കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ ഏഴിനാണ് സെസിലിന്റെ വിരമിക്കല്‍ മത്സരം. ഈ അവസാന മത്സരം കളിക്കാനിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 85 വയസ് ആണെന്നുള്ളതാണ് വാര്‍ത്ത.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ജമൈക്കക്ക് വേണ്ടി കളിച്ച താരമാണ് സെസിൽ റൈറ്റ്.ബാര്‍ബഡോസിനെതിരെ ആയിരുന്നു മത്സരം. പിന്നീട് 1959-ല്‍ സെസില്‍ ഇംഗ്ലണ്ടിലേക്ക് പോയി. അവിടെ സെന്‍ട്രല്‍ ലാന്‍സഷെയര്‍ ലീഗില്‍ ക്രോംപ്റ്റണ് വേണ്ടി കളിച്ചു. 1962-ല്‍ ഇംഗ്ലണ്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ച സെസില്‍ പിന്നീട് പ്രൊഫഷണല്‍ ക്രിക്കറ്റ് താരമായി വളരുകയായിരുന്നു.

60 വര്‍ഷം നീണ്ടുനിന്ന കരിയറില്‍ താരം 7000 വിക്കറ്റ് വീഴ്ത്തിയതായാണ്  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിശീലനം മുടക്കാതിരിക്കുന്നതിനാല്‍ പ്രായക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളൊന്നും സെസിലിന് ഇല്ല. എല്ലാ ഭക്ഷണവും കഴിക്കുന്ന കൂട്ടത്തിലാണെങ്കിലും ഫിറ്റ്നെസ് വിട്ടൊരു കളിയില്ലെന്ന് സെസില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍