UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാര്യവട്ടം ആവേശത്തില്‍: ജയിച്ചാല്‍ ടീം ഇന്ത്യക്ക് പരമ്പര; പിറക്കാനിരിക്കുന്നത് റെക്കോര്‍ഡുകള്‍, മഴ ഭീഷണി

തിരുവനന്തപുരത്ത് ഒറ്റപ്പെട്ട മഴ പെയ്യുമെന്ന കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനവും ആശങ്ക വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അഞ്ചാം ഏകദിന മത്സരം ആരംഭിക്കാന്‍ ഇനി നി്മിഷങ്ങള്‍ മാത്രം. ഇന്നത്തെ മല്‍സരം വരുതിയിലാക്കിയാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. എന്നാല്‍ മലയാളി ആരാധകര്‍ക്ക് മുന്നില്‍ ടീം ഇന്ത്യയെ പിടിച്ചുകെട്ടി പരമ്പര സമനിലയിലക്കാനായിരിക്കും വിന്‍ഡീസ് ശ്രമം. എന്നാല്‍ രാവിലെ മുതല്‍ തന്നെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന അരാധകര്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ മഴ കളിക്കുമോ എന്ന ആശങ്കയിലാണ്. തിരുവനന്തപുരത്ത് ഒറ്റപ്പെട്ട മഴ പെയ്യുമെന്ന കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനവും ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇന്ന് തുലാവര്‍ഷം ആരംഭിക്കാനിരിക്കെ ഇന്നലെ വൈകിട്ട് മുതല്‍ തലസ്ഥാനത്ത് മൂടിക്കെട്ടിയ അന്തരീക്ഷവും ചെറിയ ചാറ്റല്‍ മഴയും തുടരുയാണ്. 1-30 ന് കളി ആരംഭിക്കാനിരികെ രാവിലെ മുതല്‍ തന്നെ ആരാധകര്‍ സ്‌റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. രാവിലെ 10-30 വരെ ടിക്കറ്റ വില്‍പനയും തുടര്‍ന്നിരുന്നു.കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കുന്ന ആദ്യത്തെ ഏകദിന മല്‍സരം കൂടിയാണ് ഇന്നത്തേത്.

അതിനിടെ കാര്യവട്ടത്ത് മല്‍സരം നടക്കുമ്പോള്‍ പിറക്കാനിരിക്കുന്നതും ഒരുപിടി റെക്കോര്‍ഡുകളാണ്. കാര്യവട്ടത് ഒരു റണ്‍സെടുത്താല്‍ ഏകദിനത്തില്‍ പതിനായിരം റണ്‍സടിച്ച താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ മുന്‍ ക്യാപറ്റന്‍ മഹേന്ദ്ര സിങ് ധോണിയും തന്റെ പേര്‍ രേഖപ്പെടുത്തും. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായും ധോണി മാറും. അഞ്ചാമതും ആറാമതുമായി ബാറ്റിങ്ങിനിറങ്ങി പതിനായിരം റണ്‍സ് തികയ്ക്കുന്ന താരം കൂടിയായാണ് ധോണിയുടെ നേട്ടം. പതിനായിരം ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും അന്താരാഷ്ട്രതലത്തില്‍ പതിമൂന്നാമത്തെ താരവുമാണ് ധോണി. നേരത്തെ ഏഷ്യാ ഇലവന്‍ മല്‍സരങ്ങളില്‍ സ്വന്തമാക്കിയ റണ്‍സ് ഉള്‍പ്പെടെ ചേര്‍ത്ത് ധോണി പതിനായിരം ക്ലബില്‍ ഇടം നേടിയിരുന്നു. എന്നാല്‍ കരിയറിലെ മോശം ഫോമിലാണ് 2018ല്‍ ധോണിയുള്ളത്. ഇതുവരെ കളിച്ച പന്ത്രണ്ട് ഇന്നിങ്‌സില്‍ 252റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്.

അതിനിടെ ഇന്ന് ടോസിലെ ഭാഗ്യം തുണച്ചാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയും കാര്യവട്ടത്ത് കുറിക്കുക അപൂര്‍വ നേട്ടം. രണ്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ എല്ലാകളികളിലും ടോസ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന ഖ്യാതിയായിരിക്കും കൊഹ് ലിയെ തേടിയെത്തുക. മുഹമ്മദ് അസ്ഹറുദ്ദീന്‍, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്രസിങ് ധോനി ഒരു പരമ്പരയില്‍ അഞ്ച് ടോസും ജയിക്കുന്ന നാലാമത്തെ നായകനെന്ന നേട്ടവും കോലിയെ കാത്തിരിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ ഹാന്‍സി ക്രോണ്യ, ഓസ്‌ട്രേലിയയുടെ സ്റ്റീവ് വോ എന്നിവര്‍ വിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ മുമ്പ് അഞ്ച് മത്സരങ്ങളുടെയും ടോസ് ജയിച്ച നായകന്‍മാരാണ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ എല്ലാ ടോസും കോലിക്ക് നഷ്ടമായ സംഭവവും ഉണ്ടായിരുന്നു.

മുംബയിലേറ്റ ദയനീയമായി പരാജത്തിന് ശേഷമാണ് വിന്‍ഡീസ് ടീം കാര്യവട്ടത്തിറങ്ങുന്നത്. എന്നാലും ഭേതപ്പെട്ട ഫോമിലുള്ള വിന്‍ഡീസിന് അത്ഭുതങ്ങല്‍ സൃഷ്ടിക്കാനാവും. ഷിമറോണ്‍ ഹെറ്റ് മെയറും ആഷ്‌ലി നഴ്‌സും എന്നിവരെ മുന്‍നിര്‍ത്തിയായിരിക്കും ജെയ്‌സന്‍ ഹോള്‍ഡറുടെ മല്‍സരം പിടിക്കാനിറങ്ങാന്‍ ശ്രമിക്കുക. ബാറ്റിങ്ങിലും ബൗളിങ്ങിലും അത്ഭുതങ്ങള്‍ തീര്‍ക്കാന്‍ കെല്‍പ്പുള്ളവരാണ് ജെയ്‌സന്‍ ഹോള്‍ഡറുടെ നേതൃത്വത്തിലെ കരീബിയന്‍ പട. യുവതാരം ഷിമറോണ്‍ ഹെറ്റ് മെയറും ആഷ്‌ലി നഴ്‌സും വിന്‍ഡീസിന്റെ തുറപ്പ് ചീട്ടുകളാണ്. സ്‌പോട്‌സ് ഹബില്‍ കഴിഞ്ഞ നവംബറില്‍ നടന്ന ആദ്യ രാജ്യാന്തര മത്സരത്തിന് മഴ വില്ലനായെങ്കില്‍ ഇത്തവണ കാലാവസ്ഥയും അനുകൂലമാണ്. എന്നാല്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ എട്ടാം പരമ്പര ജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. രാഹിത് ശര്‍മ്മ ,വിരാട് കോലി ,അമ്പട്ടി റായിഡു എന്നിവര്‍ ബാറ്റിങ്ങ കരുത്താവുമ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ , ജസ്പ്രീത് ബൂംറ ,പുത്തന്‍ താരോദയങ്ങളായ ഖലീല്‍ അഹമ്മദ് ,കേദാര്‍ ജാദവ് എന്നിവര്‍ നയിക്കുന്ന ബോളിങ്ങ് നിരയും മികച്ച പോരാട്ടവീര്യം കാഴ്ചവയ്ക്കുമെന്നാണ് വിവരം. കഴിഞ്ഞ മല്‍സരങ്ങളില്‍ നിന്ന് വലിയമാറ്റങ്ങളില്ലാത്ത ടീം ലൈനപ്പ് തന്നെയായിരിക്കും ഇന്ത്യയുടേതെന്നും വിലയിരുത്തുന്നു.

ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ധോണി ആ നേട്ടം സ്വന്തമാക്കുമോ ? കാത്തിരിപ്പോടെ ആരാധകർ

ഗ്രീന്‍ഫീല്‍ഡിലെ ഫൈനല്‍; ക്രിക്കറ്റ് ആവേശത്തില്‍ തലസ്ഥാനം

കോഹ്ലിയെയും ധോണിയെയും കാണാനെത്തി: ധവാനെയും ഉമേഷിനെയും കണ്ട് അസിം മടങ്ങി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍