UPDATES

ട്രെന്‍ഡിങ്ങ്

അസമിലെ വയലുകളില്‍ നിന്ന് വന്ന് സ്വര്‍ണം കൊയ്ത ഹിമ ദാസിനെ അറിയാം

ദിംഗ് ഗ്രാമത്തിലെ തന്റെ അച്ഛന്റെ നെല്‍പ്പാടത്ത് ഓടി പഠിച്ച ഹിമ അത്‌ലറ്റികിസിനെ ഗൗരമായി കണ്ടു തുടങ്ങിയിട്ട് രണ്ടു വര്‍ഷം പോലുമാകുന്നില്ല.

ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാംമ്പ്യന്‍ഷിപ്പിലെ 400 മീറ്റില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ സ്പ്രന്റ് താരം ഹിമാ ദാസ് ഇന്ത്യന്‍ കായിക ചരിത്രത്തിലേക്കാണ് ഓടികയറിയത്. അസാമിലെ നാഗോണ്‍ ജില്ലയിലെ ഈ കൗമാരക്കാരി 51.46 സെക്കന്‍ഡ് കൊണ്ടാണ് ഗോള്‍ഡ് മെഡലിലേക്ക് പറന്ന് എത്തിയത്. എന്നാല്‍ മറ്റൊന്ന് കൂടി അറിയുക, ഇത് ഹിമയുടെ ഏറ്റവും കൂടിയ വേഗതയല്ലെന്നും. അതായത് ഹിമയുടെ ‘ബെസ്റ്റ് പെര്‍ഫോമന്‍സ്’ കായിക ലോകം കാണാനിരിക്കുന്നതേയുള്ളൂവെന്ന് മനസ്സിലാക്കുക. ദിംഗ് ഗ്രാമത്തിലെ തന്റെ അച്ഛന്റെ നെല്‍പ്പാടത്ത് ഓടി പഠിച്ച ഹിമ അത്‌ലറ്റികിസിനെ ഗൗരമായി കണ്ടു തുടങ്ങിയിട്ട് രണ്ടു വര്‍ഷം പോലുമാകുന്നില്ല.

ജൂനിയര്‍ ലെവിലിലോ സീനിയര്‍ ലെവിലിലോ ഇന്ത്യയിലെ ഒരു വനിതാ താരവും ഇതിന് മുമ്പ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടില്ല. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഗോള്‍ഡ് മെഡല്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരവുമാണ് ഹിമ. ഏപ്രില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്റില്‍ ആറാം സ്ഥാനം നേടിയിരുന്നു ഹിമ. അന്ന് റിലേ ടീമിലും അംഗമായിരുന്നു ഈ താരം. 2016-ല്‍ പോളണ്ടില്‍ നടന്ന ചാമ്പ്യന്‍ ഷിപ്പില്‍ ജാവലിന്‍ ത്രോ ഇനത്തില്‍ നീരജ് ചോപ്രയാണ് ഇതിനു മുന്‍പ് ഇന്ത്യക്ക് വേണ്ടി അണ്ടര്‍ 20 അത്ലറ്റിക്സില്‍ സ്വര്‍ണം നേട്ടം കൈവരിച്ച താരം.

‘മില്ലേനിയം ബേബി’ ഭാഗ്യമാണെന്നാണ് ചൈനീസ് വിശ്വാസം. അങ്ങനെ നോക്കുകയാമെങ്കിലും അല്ലെങ്കിലും ഇന്ത്യന്‍ കായിക ലോകത്തിന് ഹിമ ഭാഗ്യം തന്നെയാണ്. ഹെയ്‌ലിംഗില്‍ 2000 ജനുവരി ഒന്‍പതിനാണ് ഹിമയുടെ ജനനം. പാവപ്പെട്ട കൃഷിക്കാരനായ അച്ഛന്‍ രഞ്ചിത്തിനും അമ്മ ജോണാലി ദാസിനും മകളുടെ കഴിവ് തിരിച്ചറിയാന്‍ ആയില്ല. പക്ഷെ പാടത്തും ചെളിയിലും ഫുട്‌ബോള്‍ കളിച്ച് നടക്കുന്ന ഹിമയുടെ ‘ടാലന്റിനെ കോച്ച് നിപ്പോണ്‍ ദാസ് തിരിച്ചറിഞ്ഞിരുന്നു.

ഇതിനിടയ്ക്ക് സ്‌കൂള്‍ മത്സരങ്ങളിലും ഒരു തവണ അസാമിനെ പ്രതിനിധീകരിച്ചും ഹിമ ട്രാക്കില്‍ ഇറങ്ങിയിരുന്നു. അന്നേ പല കണ്ണുകളിലും ഹിമയുടെ ടാലന്റ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഹിമയെ അഡ്വാന്‍സിഡ് കോച്ചിംഗിനായ് ഗുഹാത്തിയിലേക്ക് കൊണ്ടുപോകുവാന്‍ നിപ്പോണ്‍ ദാസ് അനുവാദം ചോദിച്ചെത്തിയപ്പോള്‍ മാതാപിതാകള്‍ക്ക് ഒന്നും ആലോച്ചിക്കാനില്ലായിരുന്നു. കാരണം മകള്‍ക്ക് മൂന്ന് നേരം നല്ല ഭക്ഷണം കിട്ടുമല്ലോ എന്ന ചിന്തയായിരുന്നു. ബേസിക്ക് ട്രെയിനിംഗി കിട്ടിയപ്പോള്‍ തന്നെ ഹിമയുടെ മാറ്റം എല്ലാവരെയും ഞെട്ടിച്ചു.


കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അവസരം ലഭിച്ചത് വിളിച്ച് പറഞ്ഞപ്പോള്‍ അമ്മയുടെ പ്രതികരണത്തെ കുറിച്ച് ഹിമ ഒരു ഇന്റര്‍വ്യുവില്‍ പറഞ്ഞിട്ടുണ്ട്. ‘കോമണ്‍വെല്‍ത്ത് ഗെയിംസോ? എന്താണത്’ എന്നായിരുന്നു ആ നിരക്ഷരയായ സ്ത്രീയുടെ പ്രതികരണം. ടിവിയില്‍ ഒക്കെ കാണിക്കുന്ന വലിയ മത്സരമാണെന്ന് പറഞ്ഞ് മനസ്സിലാക്കാനെ ഹിമക്ക് അന്ന് കഴിഞ്ഞുള്ളൂ. എന്നാലും ഹിമയുടെ ജീവിതത്തിലെ സുപ്രധാനമായ എന്തോ ഒരു സംഗതി എന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ സ്വര്‍ണമെഡല്‍ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ വരും വര്‍ഷങ്ങളില്‍ ഹിമയുടെ നേട്ടങ്ങള്‍ എഴുതപ്പെടാനുള്ള തുടക്കമാക്കട്ടെ എന്ന് കരുതാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍