UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോഴും കൊളോണിയല്‍ പാരമ്പര്യം തുടരുകയാണോ?

ടീമിന്റെ ജേഴ്‌സിയിലെ ലോഗോ ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിനോട് ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്‌

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇപ്പോഴും ബ്രിട്ടീഷ് കാലത്തെ ലോഗോ തുടരുന്നത് എന്തിനാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി). പ്രധാനമന്ത്രിയുടെ ഓഫീസിനോടും കായിക, നിയമ മന്ത്രാലയങ്ങളോടുമാണ് സിഐസി ഇക്കാര്യം ആരാഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയിലടക്കം കാണുന്ന ബിസിസിഐ ലോഗോ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം തങ്ങള്‍ക്ക് താല്‍പര്യമുള്ള നാട്ടുരാജാക്കന്മാര്‍ അടക്കമുള്ളവര്‍ക്ക് നല്‍കിയിരുന്ന സ്റ്റാര്‍ ഓഫ് ഇന്ത്യ ബഹുമതിയുമായി സാദൃശ്യമുള്ളതാണ് എന്നാണ് സിഐസി ചൂണ്ടിക്കാണിക്കുന്നത്. പൊതുപ്രവര്‍ത്തകന്‍ സുഭാഷ് അഗ്രവാളിന്റെ അപേക്ഷ പരിഗണിച്ച് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവാണ് ഇക്കാര്യം അന്വേഷിച്ചിരിക്കുന്നത്. ബിസിസിഐ ഈ കൊളോണിയല്‍ പാരമ്പര്യം പ്രതീകാത്മകമായി കൊണ്ടുനടക്കുകയാണ്. 90 ശതമാനവും ഇത് സ്റ്റാര്‍ ഓഫ് ഇന്ത്യയുമായി സാദൃശ്യമുള്ളതാണ്. ത്രിവര്‍ണ പതാകയുമായി ബന്ധപ്പെട്ടതോ അല്ലെങ്കില്‍ അശോക സ്തംഭത്തിലെ സിംഹങ്ങളോ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ?

എന്തുകൊണ്ട് ബിസിസിഐയെ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന് കമ്മീഷന്‍ ചോദിക്കുന്നു. 2012ല്‍ ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ ബിസിസിഐയെ വിവരാവകാശ പരിധിയില്‍ കൊണ്ടുവരുമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് സിഐസി പറയുന്നു. വാതുവയ്പും ഒത്തുകളിയും തട്ടിപ്പുകളും തടയാന്‍ ആവശ്യമായ ബില്ലിന്റെ അവസ്ഥയെന്തായി എന്നും സിഐഎസി അന്വേഷിച്ചിട്ടുണ്ട്. വാതുവയ്പും ഒത്തുകളിയും തടയാന്‍ ആവശ്യമായ നടപടികള്‍ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല – സിഐസി ചോദിക്കുന്നു. 2012ല്‍ യുപിഎ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് വച്ച നാഷണല്‍ സ്്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ബില്ലില്‍ എല്ലാ ബിസിസിഐ അടക്കം എല്ലാ ദേശീയ കായിക സംഘടനകളേയും ആര്‍ടിഐയ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ വ്യവസ്ഥ ചെയ്തിരുന്നു. കായികതാരങ്ങളുടെ വ്യക്തി വിവരങ്ങള്‍ മാത്രമാണ് വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയത്.

അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയിക്കുന്ന കായികതാരങ്ങള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് ദേശീയതലത്തില്‍ ഒരു നയരൂപീകരണത്തിന് ശ്രമിക്കുന്നില്ല എന്ന് സിഐസി ചോദിച്ചു വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ അനാരോഗ്യകരമായ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്‌പോര്‍ട്‌സ് സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ നിന്ന് മാറ്റണമെന്നും വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. കമ്മീഷന്‍ ഉത്തരവ് കിട്ടി 30 ദിവസത്തിനകം ചോദ്യങ്ങള്‍ക്ക,് ബന്ധപ്പെട്ട് കക്ഷികള്‍ മറുപടി പറയണം. കായികമേഖലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും അഴിമതികളും ക്രിമിനല്‍ കുറ്റങ്ങളാക്കുന്ന പ്രത്യേക നിയമം വേണമെന്ന് 2014ലെ ഐപില്‍ തട്ടിപ്പ് സംബന്ധിച്ച് അന്വേഷിച്ച ജസ്റ്റിസ് മുദ്ഗല്‍ കമ്മിറ്റി എടുത്തുപറയുന്നുണ്ട്. പ്രത്യേക നിയമം ആവശ്യമാണോ അതോ നിലവിലുളള നിയമത്തില്‍ ഭേദഗതി വരുത്തിയാല്‍ മതിയോ എന്ന കാര്യത്തില്‍ പരിശോധന നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍