UPDATES

വീഡിയോ

എന്തുകൊണ്ട് ആ സ്‌പെഷല്‍ സെഞ്ച്വറി ആഘോഷിച്ചില്ല; രോഹിത് ശര്‍മ കാരണം പറയുന്നു

ദക്ഷിണാഫ്രിക്കയില്‍ രോഹിത് നേടുന്ന ആദ്യ സെഞ്ച്വറിയുമായിരുന്നു അത്

ഏറെ വിമര്‍ശനങ്ങള്‍ക്കും പഴികേള്‍ക്കലുകള്‍ക്കമുള്ള മറുപടിയെന്നോണമായിരുന്നു ജോഹന്നാസ്ബര്‍ഗിലെ ജോര്‍ജസ് പാര്‍ക്ക് ഗ്രൗണ്ടില്‍ രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നും പിറന്ന ആ സെഞ്ച്വറി. രോഹിത് നേടിയ 115 റണ്‍സ് ആണ് കളിയില്‍ ഇന്ത്യയുടെ വിജയമൊരുക്കിയതും ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര വിജയത്തിനു കാരണമായതും. കരിയറിലെ 17 ആമത്തെയും ദക്ഷിണാഫ്രിക്കയില്‍ നേടുന്ന ആദ്യത്തെയും സെഞ്ച്വറിയായിരുന്നു അതെങ്കിലും ഏറെ പ്രത്യേകതയുള്ള ആ സെഞ്ച്വറി നേട്ടം രോഹിത് പക്ഷെ ഒന്നു കൈയുയര്‍ത്തിപ്പോലും ആഘോഷിച്ചില്ല എന്നത് ഏവരെയും അമ്പരിപ്പിച്ചിരുന്നു.

മത്സരശേഷമുള്ള വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ എന്തുകൊണ്ട് സെഞ്ച്വറി നേട്ടം ആഘോഷിച്ചില്ല എന്ന ചോദ്യം രോഹിനു നേര്‍ക്ക് ഉയരുകയും ചെയ്തു.

നമ്മള്‍ ഏതുതരത്തിലുള്ള മൂഡിലാണോ ഉള്ളത് അതുമായി ബന്ധപ്പെട്ടാണ് നമ്മുടെ ആഘോഷങ്ങളൊക്കെ. നമ്മുടെ രണ്ടു ബാറ്റ്‌സാമാന്‍മാര്‍ റൗണ്‍ ഔട്ടായി പുറത്തുപോകേണ്ടി വന്നു. ആ സമയത്ത് പരമാവധി മുന്നോട്ടു പോവുകമാത്രമായിരുന്നു എന്റെ ലക്ഷ്യം. ആഘോഷങ്ങളൊന്നും മനസിലേക്ക് വന്നതേയില്ല. സെഞ്ച്വറിക്കു പിന്നാലെ പരമാവധി റണ്‍സ് നേടുക, ടീമിന് മികച്ചൊരു ടോട്ടല്‍ നേടിക്കൊടുക്ക എന്നതുമാത്രമായിരുന്നു മനസില്‍. 25 ഓവറുകളൊക്കെ കഴിഞ്ഞപ്പോഴെ മനസിലായത് 300 റണ്‍സ് നേടുക എന്നത് ബുദ്ധിമുട്ടായി തീരുമെന്നതാണ്. കാരണം, പിച്ചിന്റെ വേഗത വളരെ കുറഞ്ഞുവരികയാണ്, ബൗളര്‍മാര്‍ക്ക് അനുകൂലമായി മാറുന്നു. അത് തിരിച്ചറിഞ്ഞായിരുന്നു പിന്നീടുള്ള കളി. എന്റെ ജോലി പരമാവധി റണ്‍സ് നേടുകയെന്നതായിരുന്നു. പക്ഷേ എനിക്കതില്‍ വിജയിക്കാനായില്ല. 274 ല്‍ വിജയിക്കാനാവശ്യമായ ടോട്ടല്‍ ആയിരുന്നില്ലെങ്കിലും അതൊരു മോശം സ്‌കോറുമായിരുന്നില്ല. എന്തായാലും നമ്മുടെ ബൗളര്‍മാര്‍ ഭംഗിയായി അവരുടെ ജോലി ചെയ്തതോടെ വിജയം നമുക്ക് സ്വന്തമായി; രോഹിത് പറയുന്നു.

വീഡിയോ കാണാം;

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍