UPDATES

കായികം

ഹാര്‍ദിക് പാണ്ഡ്യക്ക് ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചില്ല; ചീഫ് സെലക്ടര്‍ കാരണം വെളിപ്പെടുത്തുന്നു

പാണ്ഡ്യയെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനുള്ള കാരണം സെക്ഷന്‍കമ്മറ്റി തലവന്‍ എം എസ് കെ പ്രസാദ് തന്നെ വ്യക്തമാക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഓള്‍ ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മറ്റി പ്രഖ്യാപിച്ചു. എന്നാല്‍ ടീമില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍  ഹാര്‍ദിക് പാണ്ഡ്യക്ക് ഇടം ലഭിച്ചില്ല. ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന പാണ്ഡ്യയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നത് എന്തിനായിരുന്നു എന്നാണ് ആരാധകരുടെ ചോദ്യം. പാണ്ഡ്യയെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനുള്ള കാരണം സെക്ഷന്‍കമ്മറ്റി തലവന്‍ എം എസ് കെ പ്രസാദ് തന്നെ വ്യക്തമാക്കുകയാണ്.

ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സീമിംഗ് ഓള്‍ റൗണ്ടറുടെ ആവശ്യമില്ലെന്നും അതിനാലാണ് ഹാര്‍ദിക്കിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്നുമാണ് എം എസ് കെ പ്രസാദ് പറയുന്നത്. നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നില്ല. അന്ന് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ മൂലം താരത്തിന് സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കുകയായിരുന്നു. നാളെ ആരംഭിക്കുന്ന മൂന്ന് മത്സര ടി20 പരമ്പര അവസാനിച്ചതിന് ശേഷമാകും ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് മത്സര ടെസ്റ്റ് പരമ്പര ആരംഭിക്കുക. ഒക്ടോബര്‍ 2 ന് വിശാഖപട്ടണത്താണ് ആദ്യ ടെസ്റ്റ്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍