UPDATES

കായികം

ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കുമോ? ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി

ജേഴ്‌സികള്‍ ഔദ്യോഗികമായി പിന്‍വലിക്കുക സാധ്യമല്ലെങ്കിലും കളിക്കാരോടുള്ള ആദരസൂചകമായി അവ ആരും ധരിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ പല ബോര്‍ഡുകളും സ്വീകരിക്കാറുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ് ഭാഗമായി ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍ വരുകയാണ്. താരങ്ങളുടെ ജേഴ്‌സിയില്‍ വരുത്തുന്ന മാറ്റമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. കളിക്കാര്‍ ധരിക്കുന്ന വെളുത്ത ജേഴ്‌സിയിലും പേരും ജേഴ്‌സി നമ്പറും അടയാളപ്പെടുത്തിക്കൊണ്ടുള്ള പരിഷ്‌കാരമാണ് നടപ്പാകുന്നത്. പുതിയ പരിഷ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റിലും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയാണ്. ഇന്ത്യന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചോദ്യമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കുമോ എന്നതാണ്. നിരവധി നേട്ടങ്ങള്‍ നേടി തന്ന ധോണിയോടുള്ള ആദരവ് ആയിരിക്കും ഇതെന്നും ആരാധകര്‍ പറഞ്ഞു. 2014ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോണി ഏകദിനത്തിലും ടി20യിലും മാത്രമാണ് ഇപ്പോള്‍ ഇന്ത്യക്കായി കളിക്കുന്നത്. എന്നാല്‍ ആരാധകരുടെ ആവശ്യം പരിഗണിച്ച് ധോണിയുടെ ജഴ്‌സി ബിസിസിഐ പിന്‍വലിക്കുമെന്ന റിപോര്‍ട്ടുകളാണ് വരുന്നത്.

സച്ചിന്റെ ജേഴ്സി നമ്പര്‍ ആദരസൂചകമായി മറ്റ് കളിക്കാര്‍ ഉപയോഗിക്കാത്തത് പോലെ ധോണിയുടെ ജേഴ്സി നമ്പറും ഉപയോഗിക്കില്ലെന്നാണ് സൂചന. കോഹ്‌ലി 18 ാം നമ്പര്‍ ജേഴ്സിയും രോഹിത് 45ാം നമ്പര്‍ ജേഴ്സിയും തന്നെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭൂരിഭാഗം കളിക്കാരും ഏകദിന, ട്വന്റി20 ജേഴ്സി നമ്പറുകള്‍ തന്നെയാണ് ടെസ്റ്റിനായും തെരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ജേഴ്സികള്‍ വിന്‍ഡിസിനെതിരായ ഏകദിനത്തിന് ശേഷമെ കളിക്കാരിലേക്ക് എത്തുകയുള്ളുവെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ധോണിയുടെ ജേഴ്സിയേയും ബിസിസിഐ അനൗദ്യോഗിക വിരമിക്കലിന് വിധേയമാക്കിയേക്കും എന്നാണ് സൂചന.

ജേഴ്‌സികള്‍ ഔദ്യോഗികമായി പിന്‍വലിക്കുക സാധ്യമല്ലെങ്കിലും കളിക്കാരോടുള്ള ആദരസൂചകമായി അവ ആരും ധരിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ പല ബോര്‍ഡുകളും സ്വീകരിക്കാറുണ്ട്.ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആഷസ് പരമ്പരയിലാകും പേരും ജേഴ്‌സി നമ്പറും ധരിച്ചുള്ള ജേഴ്‌സികള്‍ ധരിച്ചുകൊണ്ട് കളിക്കാര്‍ ആദ്യമായി ഗ്രൗണ്ടിലിറങ്ങുക. കൗണ്ടി ക്രിക്കറ്റിലാണ് ഈ പരിഷ്‌കാരം ആദ്യമായി കൊണ്ടുവന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍