UPDATES

കായികം

മിക്‌സഡ് ഡബിള്‍സില്‍ സാനിയ സഖ്യം മൂന്നാം റൗണ്ടില്‍ എത്തി

വനിത ഡബിള്‍സിലും സാനിയ സഖ്യം പ്രീക്വാര്‍ട്ടറില്‍ എത്തി

വിംബിള്‍ഡണ്‍-2017 മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും ക്രയോഷ്യയടെ ഇവാന്‍ ഡോഡിങ് സഖ്യം മൂന്നാം റൗണ്ടില്‍ എത്തി. കൂടാതെ വിംബിള്‍ഡണ്‍ വനിത ഡബിള്‍സില്‍ സാനിയ-കെര്‍സ്റ്റിന്‍ ഫ്‌ളിപ്പ്‌കെന്‍സ സഖ്യവും പ്രീക്വാര്‍ട്ടറില്‍ എത്തി. ജപ്പാന്റെ യുസൂക്കി വാണ്ടനൂക്കി-മക്കാട്ടോ നിനോമിയ സഖ്യത്തെ 7-6(5), 6-2 തകര്‍ത്താണ് മിക്‌സഡ് ഡബിള്‍സില്‍ സാനിയ-ഡോഡിങ് സഖ്യം മൂന്നാം റൗണ്ടില്‍ എത്തിയത്.

ബ്രിട്ടീഷ് ജോഡികളായ നവോമി ബ്രോഡി- ഹെതര്‍ വാട്‌സണ്‍ സഖ്യത്തെ 6-3, 3-6, 6-4 പരാജയപ്പെടുത്തിയാണ് വനിത ഡബിള്‍സില്‍ സാനിയ-കെര്‍സ്റ്റിന്‍ സഖ്യത്തിന്റെ മുന്നേറ്റം. മൂന്നാം സീഡില്‍ സാനിയ സഖ്യത്തിന് നേരിടേണ്ടത് സ്വിസ് താരം മാര്‍ട്ടിന ഹിന്‍ഞ്ചിസ് ചൈനീസ് തായ്‌പേയുടെ യുംഗ് ജാന്‍ ചാന്‍ സഖ്യത്തെയാണ്. വനിത ഡബിള്‍സില്‍ സാനിയയുടെ മുന്‍ പങ്കാളിയായിരുന്നു മാര്‍ട്ടിന ഹിന്‍ഞ്ചിസ്.

മികസ്ഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ ഡെബ്രോവ്‌സ്‌കി (കാനഡ) സഖ്യവും ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുണ്ട്. മാര്‍ട്ടിന്‍ (ഫ്രാന്‍സ്)- ഒറാലു (റൊമാനിയ) സഖ്യത്തെ പരാജയപ്പെടുത്തിയാണ് പത്താം സീഡായ ബൊപ്പണ്ണ സഖ്യം അവസാന എട്ടിലെത്തിയത്. സ്‌കോര്‍: 6-7, 5-7. പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ ആരും കയറിയിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍