UPDATES

ട്രെന്‍ഡിങ്ങ്

5 മണിക്കൂർ 56 മിനിറ്റ് മൽസരം; വിംബിള്‍ഡണ്‍ പുരുഷ ഡബിൾസ് കിരീടം ജുവാൻ സെബാസ്റ്റ്യൻ കാബേൽ- റോബർട്ട് ഫറാ സഖ്യത്തിന്

ഏഴ് തവണ വിംബിള്‍ഡണ്‍ ജേത്രിയായ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപ്പിച്ച് റൊമാനിയന്‍ താരം സിമോണ ഹാലെപിന് വിംബിള്‍ഡണ്‍ വനിതാ കിരീടം സ്വന്തമാക്കി.

വിംബിള്‍ഡണ്‍ പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കി കൊളംബിയൻ താരങ്ങളായ ജുവാൻ സെബാസ്റ്റ്യൻ കാബേൽ റോബർട്ട് ഫറാ സഖ്യം. ഫ്രാന്‍സിന്റെ നിക്കോളാസ് മഹൂട്ട് എഡ്വോർഡ് റോജർ വാസ്ലിൻ സഖ്യത്തെ നേരിട്ടുള്ള അഞ്ച് സെറ്റുകൾ നീണ്ട മൽസരത്തിൽ പരാജയപ്പെടുത്തിയാണ് കൊളംബിയൻ സഖ്യം കരീടം നേടിയത്.

കൊളംബിയൻ സഖ്യത്തിന്റെ ആദ്യ ഗ്രാന്റ്സ്ലാം കീരീടം കൂടിയാണ് വിംബിൾഡൺ കിരീട നേട്ടത്തോടെ സ്വന്തമാക്കുന്നത്. സ്കോർ 6-7 (5-7), 7-6 (7-5) 7-6(8-6), 6-7(5-7) 6-3. മൽസരം നാലു മണിക്കൂരും 56 മിനിറ്റും നീണ്ടുനിന്നു.

അതേസമയം, ഏഴ് തവണ വിംബിള്‍ഡണ്‍ ജേത്രിയായ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപ്പിച്ച് റൊമാനിയന്‍ താരം സിമോണ ഹാലെപിന് വിംബിള്‍ഡണ്‍ വനിതാ കിരീടം സ്വന്തമാക്കി. 6-2, 6-2നാണ് ഹാലെപ് സെറീനയെ തോല്‍പിച്ചത്. വിംബിള്‍ഡണ്‍ നേടുന്ന ആദ്യ റൊമാനിയക്കാരിയാണ് ഹാലെപ്. ഹാലെപിന്റെ രണ്ടാം ഗ്രാന്റ്സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപണും സിമോണ ഹാലെപ് നേടിയിരുന്നു. കഴിഞ്ഞ വര്‍ഷവും സെറീന വിംബിള്‍ഡണ്‍ ഫൈനലില്‍ തോറ്റിരുന്നു.

യു.എസ് ഓപണിലും ഫൈനലിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് വിംബിൾഡണിലെയെും സെറീന അടിയറവ് പറയുന്നത്. വിംബിള്‍ഡണിലെ കലാശപോരാട്ടത്തിലെ തോല്‍വിയോടെ 24 ഗ്രാന്റ്സ്ലാം കിരീടം എന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്താനുള്ള സെറീനയുടെ മോഹം കൂടി അവസാനിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍