UPDATES

ട്രെന്‍ഡിങ്ങ്

അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്താതെ ഞാന്‍ വിരമിക്കില്ല: മെസി

ലോകകപ്പ് ഉയര്‍ത്തിനില്‍ക്കുന്ന രംഗം ഞാന്‍ എപ്പോഴും സ്വപ്‌നം കാണാറുണ്ട്. എന്റെ രാജ്യത്തെ ലോകചാമ്പ്യനാക്കാതെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല – മെസി പറഞ്ഞതായി ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓരോ അര്‍ജന്റീനക്കാരന്റേയും സ്വപ്‌നമായ ലോകകപ്പ് നേടാതെ താന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ലയണല്‍ മെസി. ലോകകപ്പിലെ അര്‍ജന്റീനയുടെ ഇതുവരെയുള്ള മോശം പ്രകടനം അവരെ പുറത്താകലിന്റെ വക്കില്‍ നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് താന്‍ വിരമിക്കാന്‍ പോകുന്നതായുള്ള വാര്‍ത്തകളെ സൂപ്പര്‍ താരം തള്ളിക്കളഞ്ഞത്. പിറന്നാള്‍ ദിനത്തിലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ മെസി തള്ളിക്കളഞ്ഞത്. അര്‍ജന്റീനയെ മുന്നോട്ട് നയിക്കാന്‍ ആവശ്യമായ പോരാട്ടത്തിന് താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഉയര്‍ത്തിനില്‍ക്കുന്ന രംഗം ഞാന്‍ എപ്പോഴും സ്വപ്‌നം കാണാറുണ്ട്. എന്റെ രാജ്യത്തെ ലോകചാമ്പ്യനാക്കാതെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല – മെസി പറഞ്ഞതായി ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2022ലെ ഖത്തര്‍ ലോകകപ്പ് സമയത്ത് മെസിക്ക് 35 വയസ് തികയും. അടുത്ത ലോകകപ്പിന് മെസി ഉണ്ടാകാന്‍ സാധ്യത കുറവാണ്. അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുക എന്നത് നിലവിലെ അര്‍ജന്റീന ടീമിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. മറ്റ് ടീമുകളുടെ കൂടി പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു ഇത്. അര്‍ജന്റീന ഇന്ന് നൈജീരിയയെ തോല്‍പ്പിക്കുകയാണെങ്കില്‍ പോലും ഇന്നത്തെ മറ്റൊരു മത്സരത്തില്‍ വലിയ മാര്‍ജിനില്‍ ഐസ് ലാന്റ് ക്രൊയേഷ്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ അര്‍ജന്റീനയുടെ മുന്നോട്ടുള്ള വഴി അടയും. മെസിയുടെ സ്വപ്‌നം തകരും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

“വാമോസ് വാമോസ് അര്‍ജന്റീന” ലോക ചാംപ്യന്മാരായ ‘മറഡോണ ടീമി’ന്റെ ഡ്രസിംഗ് റൂം നൃത്തം (വീഡിയോ)

ലോകകപ്പ് മെസിയോട് നീതി കാട്ടുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍