UPDATES

കായികം

വിചാരിക്കുന്നത് പോലെ നാളെ ബ്രസീലിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് സ്വിറ്റ്സര്‍ലന്‍ഡ്

ബ്രസീലിന്റെ മുന്നണി പോരാളിയും ക്യാപ്റ്റനുമായ നെയ്‌മെറെ മെരുക്കാനുള്ള തന്ത്രങ്ങള്‍ തങ്ങളുടെ കയ്യിലുണ്ടെന്നാണ് സ്വിസ് ടീമിന്റെ അവകാശവാദം.

ആറാം കിരീടം തേടി റഷ്യയിലെത്തിയ ബ്രസീലിന്റെ കരുത്തന്‍ ടീം നാളെയാണ് ലോകകപ്പില്‍ ആദ്യമായി ഗ്രൗണ്ടിലിറങ്ങുന്നത്. റോസ്‌തോവ് ഓണ്‍ഡോവിലുള്ള റോസ്‌തോവ് അരീന സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം നാളെ രാത്രി 11.30ന് സ്വിറ്റ്‌സര്‍ലാന്റുമായാണ് ബ്രസീലിന്റെ ഇത്തവണത്തെ ആദ്യ ലോകകപ്പ് പോരാട്ടം. നെയ്മറിന്റെ ബ്രസീലും സ്റ്റീഫന്‍ ലിറ്റ്സ്റ്റീനറുടെ  സ്വിറ്റ്സര്‍ലാന്‍ഡും. ടിറ്റെയുടെ ബ്രസീലും വ്ലാദിമിര്‍ പെറ്റ് കോവിച്ചിന്‍റെ സ്വിറ്റ്സര്‍ലാന്‍ഡും.

ഇത്തവണത്തെ ഫേവറിറ്റ് ടീമുകളില്‍ ഒന്നായ ബ്രസീലിന് ഗ്രൂപ്പ് പോരാട്ടങ്ങള്‍ അത്ര അനയാസമാകില്ല എന്ന സൂചനയാണ് സ്വിറ്റ്‌സര്‍ലാന്റ് നല്‍കുന്നത്. തങ്ങള്‍ വളരെ ശ്രദ്ധേയോടെയും സൂക്ഷ്മതയോടെയുമാണ് കളിക്കുന്നതെന്നും ബ്രസീലിന് കാര്യങ്ങള്‍ ഇത്തവണ ഒട്ടും എളുപ്പമാകില്ലെന്നുമാണ് സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ പറയുന്നത്.

യാന്‍ സോമര്‍

1950 ലോകകപ്പില്‍ ആതിഥേയരും ലോക ഫുട്‌ബോളിലെ കരുത്തന്മാരുമായ ബ്രസീലിനെ നേരിടുമ്പോള്‍ സ്വിറ്റ്‌സര്‍ലാന്റ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കടുത്ത പോരാട്ടത്തില്‍ ബ്രസീലിനെ വിറപ്പിച്ച സ്വീസ് ടീം അവരെ 2-2 എന്ന നിലയില്‍ സമനിലയില്‍ തളച്ചു. 2013ല്‍ സൗഹൃദ മത്സരത്തില്‍ ഏറ്റവും അവസാനം ഏറ്റുമുട്ടിയപ്പോള്‍ 1-0ന് സ്വിറ്റ്‌സര്‍ലാന്റ് ജയിച്ചിരുന്നു.

ഇത്തവണ ബ്രസീലിനെ സംബന്ധിച്ച് വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല. സമനില അവര്‍ക്ക് വലിയ ക്ഷീണമാകും. അവര്‍ ആകെ ആശയക്കുഴത്തിലായിരിക്കുമെന്നും അത് മുതലെടുക്കാന്‍ തങ്ങള്‍ക്കാകുമെന്നുമാണ് സ്വിസ് ഡിഫന്‍ഡര്‍ റിക്കാര്‍ഡോ റോഡ്രിഗസിന്റെ അഭിപ്രായം. ബ്രസീലിന്റെ മുന്നണി പോരാളിയും ക്യാപ്റ്റനുമായ നെയ്‌മെറെ മെരുക്കാനുള്ള തന്ത്രങ്ങള്‍ തങ്ങളുടെ കയ്യിലുണ്ടെന്നാണ് സ്വിസ് ടീമിന്റെ അവകാശവാദം. നെയ്‌മറെ ‘കൈകാര്യം’ ചെയ്യാന്‍ കോച്ച് ഏല്‍പ്പിച്ചിരിക്കുന്നത് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ലീറ്റ്സ്റ്റീനറിനെ. ഗ്രാനിറ്റ് സാക, സെര്‍ദാന്‍ ഷാകിരി, വാലോണ്‍ ബഹ്‌റാമി തുടങ്ങിയവരൊക്കെ സ്വിസ് നിരയിലെ കരുത്തന്മാരാണ്.

ബ്രസീല്‍ ഇത്തവണ ലോകകപ്പ് നേടില്ല എന്ന് പെലെ പറയുന്നതില്‍ കാര്യമുണ്ട്

ആറാം കപ്പില്‍ കണ്ണുനട്ട് മഞ്ഞപ്പട; മെസി പറഞ്ഞത് പോലെ ഫേവറിറ്റുകള്‍ ബ്രസീല്‍ തന്നെ

ഇത്തവണയും ഏതെങ്കിലും യൂറോപ്യന്‍ ടീമിന്റെ മുന്നില്‍ വീരമൃത്യു വരിക്കാനായിരിക്കും ബ്രസീലിന്റെയും അര്‍ജന്റീനയുടെയും വിധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍