UPDATES

ട്രെന്‍ഡിങ്ങ്

ഇഞ്ചോടിഞ്ച് പോരാട്ടം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന് വെള്ളി

ജപ്പാന്റെ നസോമി ഒകുഹയോടാണ് സിന്ധു പൊരുതി തോറ്റത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വെള്ളി. മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ ജപ്പാന്റെ നസോമി ഒകുഹയോട് സിന്ധു പൊരുതി തോറ്റു. സ്‌കോര്‍: 19-21, 22-20, 20-22. സൈന നെഹ്‌വാളിനു ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന താരമായി സിന്ധു.

ഓരോ പോയിന്റിനു വേണ്ടിയും കുറഞ്ഞത് 40 റാലികള്‍. ആദ്യ സെറ്റ് കൈവിട്ടു പോയിട്ടും രണ്ടാം സെറ്റില്‍ തിരിച്ചടിച്ച് രണ്ടാം സെറ്റ് കൈപ്പിടിയിലൊതുക്കി മൂന്നാം സെറ്റിലേക്ക് മുന്നേറുമ്പോള്‍ സിന്ധുവിലൂടെ ഒരു കിരീടം. കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന സെമി ഫൈനലില്‍ സൈന നെഹ്‌വാളിനെ നിസാരമായി മറികടന്നെത്തിയ ജപ്പാന്‍ താരം ഒകുഹയ്ക്ക് കൂടുതല്‍ സാധ്യത.

എന്നാല്‍ സിന്ധു വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. ഓരോ പോയിന്റിനു പിന്നില്‍ പോകുമ്പോഴും തിരിച്ചടിച്ചു. മൂന്നാം സെറ്റിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്‌കോര്‍ 11-9. സിന്ധു കിരീടം നേടിയിട്ടേ ഉള്ളൂ എന്ന വാശിയില്‍ തന്നെയായിരുന്നു.

പക്ഷേ, രണ്ടാം പകുതി കൂടുതല്‍ കടുപ്പമേറിയത്. നീണ്ട റാലികള്‍ മുന്നോട്ടു പോയതോടെ ഇരുവരും തളര്‍ന്നു. കോര്‍ട്ടില്‍ തിരിച്ചു കയറാന്‍ വൈകിയതിന് സിന്ധുവിന് അംബയറുടെ വക മഞ്ഞക്കാര്‍ഡ്.

ഇവരുവരും 16 പോയിന്റുകള്‍ പിന്നിട്ടതോടെ മത്സരം കൂടുതല്‍ കടുപ്പമേറി. ഓരോ തവണയും ഇരുവരും പരസ്പരം മറികടന്നു. ഒടുവില്‍ പോയിന്റ് 19-18, അടുത്ത പോയിന്റ്റ് സിന്ധുവിന്. പോയിന്റ് നില തുല്യം. അടുത്ത സെറ്റില്‍ ജപ്പാന്‍ താരം തിരിച്ചടിച്ചു. സ്‌കോര്‍ 20-19. ഒരു പോയിന്റ് കൂടി നേടിയാല്‍ ജപ്പാന്‍ താരത്തിന് കിരീടം. വീണ്ടും സിന്ധു തിരിച്ചടിച്ചു. സ്‌കോര്‍ 20-20. അടുത്ത ഊഴം ഒകുഹയുടേത്. സ്‌കാര്‍ 21-20. വീണ്ടും ഒരു പോയിന്റ് നേടിയാല്‍ കിരീടം ജപ്പാന്. അതു തന്നെ സംഭവിച്ചു. സിന്ധു കോര്‍ട്ടില്‍ കുനിഞ്ഞിരുന്നു. കടുത്ത പോരാട്ടത്തിനൊടുവില്‍ വെള്ളിയുമായി സിന്ധുവിന്റെ മടക്കം. ലോക ബാഡ്മിന്ടന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്റെ ആദ്യ കിരീട നേട്ടമാണിത്

ലോക ജൂനിയര്‍ ചാമ്പ്യന്‍ ചൈനയുടെ ചെന്‍ യുഫെയിയെ 21-13, 21-10-ന് മറികടന്നാണ് സിന്ധു ഫൈനലിലെത്തിയത്.  സെമിയില്‍ പരാജയപ്പെട്ട സൈന നെഹ്വാളിലൂടെ ഇന്ത്യ വെങ്കലവും നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍