UPDATES

കായികം

എല്ലാ കളികളിലും അഞ്ച് ഗോളെങ്കിലും നേടും; കഫുവിന്റെ സര്‍വകാല ബ്രസീല്‍ ഇലവന്‍

തന്റെ സ്വപ്‌ന ഇലവന്റെ മുന്നേറ്റനിരയ്ക്കായി കഫു തിരഞ്ഞെടുത്തത് പ്രമുഖ താരമായ റൊണാള്‍ഡോ, ഫുട്ബോള്‍ ഇതിഹാസം പെലെ എന്നിവരെ.

ലോകമെമ്പാടും നിരവധി ആരാധകരുള്ള ടീമാണ് ബ്രസീല്‍. പെലെ മുതല്‍ നെയ്മര്‍ ജൂനിയര്‍ വരെ മികച്ച കളിക്കാരുടെ പാരമ്പര്യമുള്ള ബ്രസീലില്‍ നിന്നും സര്‍വകാല പ്രഗല്‍ഭരായ പതിനൊന്ന് കളിക്കാരെ തിരഞ്ഞെടുക്കുകയെന്നത് തീര്‍ത്തും ദുഷകരമാണ്. ബ്രസീല്‍ അവസാനമായി ലോക കപ്പ് നേടിയ 2002ല്‍ ക്യാപ്റ്റനും ടീം 1994ലെ ടീമംഗവും ഒരു ദശാബ്ദത്തിലധികം ടീമിന്റെ ഭാഗമുമായിരുന്ന കഫു തിരഞ്ഞെടുക്കുന്ന സര്‍വകാല ടീമില്‍ 11 മുന്‍നിര താരങ്ങളാണുള്ളത്.

ഗോള്‍കീപ്പര്‍- സെലൂഡിയോ ട്രാഫെല്‍: ബ്രസീലിനായി 101 മല്‍സരങ്ങള്‍, രണ്ട് ലോക കപ്പ് ഫൈനലുകള്‍, 1994ല്‍ കിരീടം, 1998ല്‍ പരാജയം. ശാന്തന്‍, വിശ്വസ്ഥന്‍.

പ്രതിരോധം- കാര്‍ലോസ് ആല്‍ബര്‍ട്ടോ: 1970ല്‍ ഇറ്റലിക്കെതിരായ നാലാം ഗോളിലുടെ പ്രശസ്തന്‍, റൈറ്റ് ബാക്ക് വിങില്‍ കരുത്തന്‍. മികച്ച കൂട്ടുകെട്ടില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയും. ലെഫ്റ്റ് ബാക്ക്- റോബര്‍ട്ടോ കാര്‍ലോസ്. മറ്റ് താരങ്ങള്‍ അല്‍ഡയര്‍, ലൂസിയോ

മധ്യനിര-1970ലെ ടീമില്‍ താരമായ റിവേലിനോ, കരുത്തു വര്‍ധിപ്പിക്കാന്‍ 1982 ടീമംഗങ്ങളായിരുന്ന ഫാല്‍കോ, സിക്കോ, 2002 ലോകകപ്പിലെ സൂപ്പര്‍ താരം റിവാള്‍ഡോ

മുന്നേറ്റനിര- തന്റെ സ്വപ്‌ന ഇലവന്റെ മുന്നേറ്റം വിശ്വസിച്ചേല്‍പ്പിക്കാന്‍ മുന്‍ ക്യാപ്റ്റന് അധികം ആലോചിക്കേണ്ടി വന്നു കാണില്ല. തിരഞ്ഞെടുത്തത് റൊണാള്‍ഡോ, ഫുട്ബോള്‍ ഇതിഹാസം പെലെ എന്നിവരെ.

മാര്‍ക്കോസ് ഇവഞ്ചലിസ്റ്റ ഡി മോറിയാസ് എന്ന 47 കാരമായ കഫു 1990 മുതല്‍ 2006 വരെ ബ്രസീല്‍ ദേശീയ ടീമിന്റെ ഭാഗമായിരുന്നു. പ്രതിരോധ നിരയില്‍ ബ്രസീലിനായി നരവധി മുന്നേറ്റങ്ങള്‍ കാഴ്ച വച്ചിട്ടുള്ള താരം കൂടിയാണ്. 142 അന്താരാഷ്ട്ര മല്‍സരങ്ങളാണ് കഫു ബ്രസീലിനായി കളിച്ചിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍