UPDATES

കായികം

നഥാനിയാ ജോണ്‍ കെ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ ബോള്‍ ഗേള്‍

ഇന്നലെ നടന്ന ബ്രസീല്‍ കോസ്റ്ററിക്ക മത്സരത്തില്‍ ആണ് ബോള്‍ ഗേള്‍ ആയി നഥാനിയ എത്തിയത്.

ഇന്നലെ നടന്ന ബ്രസീല്‍ കോസ്റ്ററിക്ക മത്സരത്തില്‍ ഒരു ഇന്ത്യന്‍ സാന്നിധ്യം ഉണ്ടായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ ബോള്‍ ഗേളായ തമിഴ്നാട്ടില്‍ നിന്നും ഉള്ള ആറാം ക്ലാസ്സുക്കാരി നഥാനിയ ജോണ്‍ കെ. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ വരെ അമ്പരിപ്പിക്കുന്നതരത്തില്‍ ഫുട്‌ബോള്‍ കളിക്കുന്ന നാഥനിയെ ഫിഫയുടെ ഒദ്യോഗിക പങ്കാളിയായ കിയ കാര്‍ നിര്‍മ്മാതാക്കളാണ് ബോള്‍ ഗേളായി കണ്ടെത്തിയത്. ആഗോളതലത്തില്‍ നടത്തിയ മല്‍സരത്തിന് ശേഷം ബോള്‍ ഗേളുകളായി തിരഞ്ഞെടുത്ത 64 കുട്ടികളില്‍ ഒരാളായിരുന്നു നഥാനിയ.

ഇന്ത്യയില്‍ ഫിഫ നടത്തിയ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ആയിരുന്നു ജഡ്ജ്. 50 കുട്ടികളില്‍ നിന്നാണ് നഥാനിയയെ ഛേത്രി കണ്ടെത്തിയത്. ബ്രസീല്‍ കോസ്റ്ററിക്ക മല്‍സരത്തില്‍ ബോള്‍ ഗേള്‍ ആവാനുള്ള നിയോഗമാണ് ലഭിച്ചതെങ്കിലും അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ കട്ട ഫാനാണ് ഈ 11 കാരി. മല്‍സരത്തിന് മുന്‍പ് ബോള്‍ ഗേള്‍ ആണ് കളത്തില്‍ ആദ്യം പന്ത് കൊണ്ടുവരുക. ഒപ്പം അവര്‍ക്കു എല്ലാ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനും കളിക്കാരും ആയി അടുത്തിടപഴകാനും ഇവര്‍ക്ക് സാഹചര്യം ഉണ്ടാകും.

കഴിഞ്ഞ ദിവസം ബെല്‍ജിയവും പാനമയും തമ്മില്‍ നടന്ന മത്സരത്തിലും ബോള്‍ ബോയ് ആയത് ഇന്ത്യന്‍ കുട്ടിയായിരുന്നു. കര്‍ണാടക സ്വദേശിയായ 10 വയസ്സുകാരന്‍ ഋഷി തേജായിരുന്നു ഇന്ത്യക്കാരുടെ പ്രതിനിധിയായി അന്ന് ലോകകപ്പ് ഗ്രൗണ്ടിലിറങ്ങിയത്.

ചരിത്രത്തില്‍ ആദ്യമായി ഒരിന്ത്യക്കാരന്‍ ഫിഫ ലോകകപ്പില്‍ പന്തുമായി മൈതാനത്ത്

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍