UPDATES

കായികം

‘ലോകകപ്പിൽ ഇത്തവണ ഇന്ത്യ-ഇംഗ്ലണ്ട് ഫൈനൽ’

ഗ്ലോബൽ ലീഡർഷിപ്പ് അവര്‍ഡ് ദാനച്ചടങ്ങിലായിരുവന്നു യുഎസ്ഐബിസി പ്രസിഡന്റ് നിഷ ദേശായിയുടെ ചോദ്യത്തിന് ഗൂഗിൽ ഇന്ത്യ സിഇഒയുടെ പ്രതികരണം.

ലോകപ്പിലെ ഗ്രൂപ്പ് മൽസരങ്ങൾ പുരോഗമിക്കുകയും ടൂർണമെന്റിലെ മൽസരങ്ങൾ മഴ മൂലം ഉപേക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കെ ഇത്തവണ ഫൈനൽ മൽസരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമെന്ന് പ്രവചനം. പറയുന്നത് മറ്റാരുമല്ല, ഗൂഗിൾ ഇന്ത്യ- അമേരിക്ക സിഇഒ സുന്ദർ പിച്ചൈ.

മികച്ച ക്രിക്കറ്റ് അരാധകനും കളിക്കാരനുമാണെന്ന് ഖ്യാതിയുള്ള സിഇഒ കൂടിയാണ് 46 കാരനായ സുന്ദർ പിച്ചൈ. എന്നാല്‍ ആര് കപ്പ് നേടുമെന്ന് ചോദ്യത്തിന് നീലക്കുപ്പായക്കാർ എന്ന മറുപടിയാണ് അദ്ദേഹം നൽകുന്നത്. ഇത്തവണത്തെ ഫൈനൽ മൽസരം ഇന്ത്യും ഇംഗ്ലണ്ടും തമ്മില്‍ ആയിരിക്കും. എന്നാൽ ഓസ്ട്രേലിയയും ന്യൂസിലാന്റും മികച്ച ടീമുകൾ തന്നെയാണെന്നും പിച്ചൈ വാഷിങ്ടണിൽ പ്രതികരിച്ചു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇന്ത്യയിൽ നിന്നുള്ള കോർപ്പറേറ്റ് കമ്പനി എക്സിക്യൂട്ടീവ്സ് എന്നിവർ പങ്കെടുത്ത ഗ്ലോബൽ ലീഡർഷിപ്പ് അവര്‍ഡ് ദാനച്ചടങ്ങിലായിരുവന്നു യുഎസ്ഐബിസി പ്രസിഡന്റ് നിഷ ദേശായിയുടെ ചോദ്യത്തിന് ഗൂഗിൽ ഇന്ത്യ സിഇഒയുടെ പ്രതികരണം. തന്റെ ക്രിക്കറ്റ് ബെയ്സ് ബോൾ അനുഭവങ്ങൾ പങ്കുവയ്കാനും സുന്ദർ പിച്ചൈ ചടങ്ങിൽ പങ്കുവച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍