UPDATES

കായികം

2026 ഫുട്ബാള്‍ ലോകകപ്പിന് അമേരിക്ക- കാനഡ- മെക്‌സിക്കോ രാജ്യങ്ങള്‍ സംയുക്ത വേദിയാകും

വോട്ടെടുപ്പില്‍ 64 നു എതിരെ 135 വോട്ടുകള്‍ക്കാണ് അമേരിക്കയ്ക്കു നറുക്കു വീണത്.

1994 നു ശേഷം ഫിഫ ലോകകപ്പ് വീണ്ടും അമേരിക്കയില്‍. അമേരിക്ക കാനഡ, മെക്‌സിക്കോ രാജ്യങ്ങളില്‍ സംയുക്തമായി 2026 ലോകകപ്പിന് ആതിഥേയരാകും. വേദികള്‍ക്കായി നടന്ന വോട്ടെടുപ്പില്‍ 64 നു എതിരെ 135 വോട്ടുകള്‍ക്കാണ് അമേരിക്കയ്ക്കു നറുക്കു വീണത്. മൊറോക്കോ ആയിരുന്നു ഒരേ ഒരു എതിരാളി. ഫിഫയുടെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്നു രാജ്യങ്ങള്‍ സംയുക്തമായി ലോകകപ്പിന് വേദിയൊരുക്കുന്നത്.

ഇത് ഫുട്ബാളിന്റെ വിജയനാണ് ആണെനന്നും, ഏറെ സന്തുഷ്ട്ടരാണ് തങ്ങളുടെ രാജ്യമെന്നും അമേരിക്കന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രതികരിച്ചു. ഖത്തറിലാണ് 2022 ലോകകപ്പ് നടക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍