UPDATES

കായികം

സന്നാഹ മത്സരത്തില്‍ കാലിടറി ടീം ഇന്ത്യ; ഓസീസിനോട് ആതിഥേയരും പരാജയം വഴങ്ങി

54 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ലോകകപ്പ് സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് പരാജയം. ആറു വിക്കറ്റിന്റെ ജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്.  ഇന്ത്യ ഇയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്റിന് കെയിന്‍ വില്യംസണും റോസ് ടൈലറും മികച്ച കൂട്ടുകെട്ട് നല്‍കിയതോടെ വിജയം അനായാസമാവുകയായിരുന്നു. കെയിന്‍ വില്യംസണ്‍ 67 റണ്‍സും റോസ് ടെയിലര്‍ 71 റണ്‍സുമാണ് സ്വന്തമാക്കിയത്. 37.1 ഓവറില്‍ തന്നെ ന്യൂസിലാന്റ് വിജയം നേടുകയായിരുന്നു. ഇന്ത്യക്കായി ബുംറ, ഹര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചവല്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. 6 ഓവര്‍ എറിഞ്ഞ് 33 റണ്‍സ് നല്‍കി 4 വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. ജഡേജയും പാണ്ഡ്യയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്. 54 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദ്ദിക്ക് പാണ്ഡ്യ 34 റണ്‍സെടുത്തു. വാലറ്റത്ത് കുല്‍ദീപ് യാദവുമൊത്ത ജഡേജയുടെ കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്‌കോര്‍ 150 കടത്തിയത്.

മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനു 285 റണ്‍സ് മാത്രമേ നേടാനായുള്ളു. 49.3 ഓവറിലാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്താണ് ശതകവുമായി കളം നിറഞ്ഞ് നിന്നത്. ഡേവിഡ് വാര്‍ണര്‍ 43 റണ്‍സ് നേടിയപ്പോള്‍ ഷോണ്‍ മാര്‍ഷ് (30), ഉസ്മാന്‍ ഖവാജ(31), അലെക്‌സ് കാറെ(30) എന്നിവരും പ്രധാന സ്‌കോറര്‍മാരായി. റണ്‍സ് ഏറെ വഴങ്ങിയെങ്കിലും 4 വിക്കറ്റ് നേടിയ ലിയാം പ്ലങ്കറ്റാണ് ഇംഗ്ലണ്ട് വേണ്ടി ബൗളര്‍മാരില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് വിന്‍സ് 64 റണ്‍സുമായി ടോപ് സ്‌കോറര്‍ ആയപ്പോള്‍ ജോസ് ബട്‌ലര്‍ 52 റണ്‍സ് നേടി. ക്രിസ് വോക്‌സ് 40 റണ്‍സും ജേസണ്‍ റോയ് 32 റണ്‍സും നേടി.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും കെയിന്‍ റിച്ചാര്‍ഡ്‌സണും രണ്ട് വീതം വിക്കറ്റാണ് നേടിയത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍