UPDATES

കായികം

ഗുസ്തി താരം ബജ്രംഗ് പുനിയക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌ന

കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്രംഗ് പുനിയ വെള്ളി നേടിയിരുന്നു.

ഗുസ്തി താരം ബജ്രംഗ് പുനിയക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന ലഭിച്ചേക്കും. പുരസ്‌കാര നിര്‍ണയസമിതി ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്രകായിക മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഹരിയാണക്കാരനായ പുനിയ സമീപ കാലത്ത്
ഗുസ്തിയില്‍ കൈവരിച്ച നേട്ടങ്ങള്‍ പരിഗണിച്ചാണ്  താരത്തിന് രാജീവ് ഗാന്ധി ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്തത്. 65 കിലോഗ്രാം പുരുഷവിഭാഗം ഗുസ്തിയില്‍ ലോക ഒന്നാം നമ്പര്‍ താരമാണ്.

കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും 2014-ല്‍ വെള്ളിയും നേടി. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടി. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്കും ഭാരോദ്വഹനതാരം മീരാഭായ് ചാനുവിനുമാണ് പുരസ്‌കാരം ലഭിച്ചത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍